Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഹുബ്ബുറസൂല്‍...

ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് 25ന് പനമരത്ത്

text_fields
bookmark_border
hubburazul conference
cancel

കൽപറ്റ: ജില്ലയിലെ ഏറ്റവും വലിയ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് ഒക്ടോബർ 25ന് ചൊവ്വാഴ്ച പനമരത്ത് നടക്കുമെന്ന് ബദ്‌റുല്‍ ഹുദ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബദ്‌റുല്‍ഹുദ മീലാദ് കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇതിന് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് നാലിന് മെഹ്ഫിലെ റബീഅ എന്ന പേരില്‍ കുട്ടികളുടെ മീലാദ് ഫെസ്റ്റ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

25ന് വൈകുന്നേരം നാലിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല വൈസ് പ്രസിഡന്റ് തരുവണ അബ്ദുല്ല മുസ് ലിയാരുടെ നേതൃത്വത്തില്‍ ശറഫുല്‍ അനാം മൗലിദ് പാരായണം നടക്കും. തുടര്‍ന്ന് നടക്കുന്ന ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ. അഹമ്മദ് കുട്ടി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും.

സമസ്ത ജില്ല പ്രസിഡന്റ് പി. ഹസന്‍ മുസ് ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത മുശാവറ അംഗം ഫസല്‍ കോയമ്മ അല്‍ ബുഖാരി ആത്മീയ മജ്‌ലിസിന് നേതൃത്വം നല്‍കും. എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് താഹിര്‍ സഖാഫി മഞ്ചേരി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും.

സൈനുല്‍ ആബിദ് സഖാഫി ചെമ്മാടിന്റെ നേതൃത്വത്തില്‍ ബുര്‍ദയും ഇശല്‍ വിരുന്നും നടക്കും. ഫസല്‍ തങ്ങള്‍, അലി മുസ് ലിയാര്‍, കെ.ഒ. അഹമ്മദ്കുട്ടി ബാഖവി, മുഹമ്മദലി ഫൈസി, മുഹമ്മദലി സഖാഫി പുറ്റാട്, പി. ഉസ്മാന്‍ മൗലവി, മമ്മുട്ടി മദനി, പി.കെ. ഇബ്രാഹീം സഖാഫി എന്നിവർ സംബന്ധിക്കും.

ഉയര്‍ന്ന മാര്‍ക്കോടെ എം.ടെക് നേടിയ ബ്ദറുല്‍ ഹുദ വിദ്യാര്‍ഥി ആലാന്‍ ബാസിതിനെ അനുമോദിക്കും. വാര്‍ത്തസമ്മേളനത്തില്‍ ബദ്‌റുല്‍ഹുദ ജനറല്‍ സെക്രട്ടറി പി. ഉസ്മാന്‍ മൗലവി, വരിയില്‍ മുഹമ്മദ്, പി. കെ. ഇബ്രാഹീം സഖാഫി, മുഹമ്മദ് ഫായിസ്, മുഹമ്മദ് സാലിഹ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hubburazul conference
News Summary - Hubburazul Conference on 25th at Panamaram
Next Story