മനുഷ്യാവകാശ കമീഷൻ ഇടപെട്ടു: ആദിവാസിഭൂമിക്ക് നികുതി ഈടാക്കും
text_fieldsകൽപറ്റ: ഭൂരഹിതരായ ആദിവാസികൾക്ക് 'ആശിക്കും ഭൂമി ആദിവാസിക്ക്' എന്ന പദ്ധതിക്ക് കീഴിൽ 2013ൽ പതിച്ചുനൽകിയ ഭൂമിക്ക് നികുതി ഈടാക്കാൻ വഴിയൊരുങ്ങി. 14 കുടുംബങ്ങൾക്ക് 36 സെന്റ് വീതം പതിച്ചുനൽകിയിട്ടും ഭൂനികുതി ഈടാക്കുന്നില്ലെന്ന പരാതിയിൽ അടിയന്തരമായി ഇടപെടാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ല കലക്ടർക്ക് നിർദേശം നൽകിയിരുന്നു.
തുടർന്ന് സുൽത്താൻ ബത്തേരി തഹസിൽദാർ കമീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. 14 കുടുംബങ്ങൾക്ക് പാടിച്ചിറ വില്ലേജിൽ ഭൂമി അനുവദിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭൂമിക്ക് നികുതി സ്വീകരിക്കാൻ നടപടികൾ സ്വീകരിക്കും. പരാതിക്കാരുടെ 0.1356 ഹെക്ടർ ഭൂമിക്ക് 2021 ഡിസംബറിൽ നികുതി സ്വീകരിച്ചിട്ടുണ്ടെന്നും മറ്റ് 13 കൈവശക്കാർക്ക് നികുതി ഒടുക്കുന്നതിനായി അറിയിപ്പ് നൽകിയിട്ടുണ്ടെന്നും സുൽത്താൻ ബത്തേരി തഹസിൽദാർ കമീഷനെ അറിയിച്ചു. അമരക്കുനി പണിയ കോളനിയിലെ താമസക്കാരായ ബാലനും ലില്ലിയും സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.