യു.എ.പി.എ തടവുകാരൻ ഇബ്രാഹിമിെൻറ ആരോഗ്യസ്ഥിതി ഗുരുതരം
text_fieldsഇബ്രാഹിം
കല്പറ്റ: യു.എ.പി.എ ചുമത്തി വിചാരണത്തടവുകാരനായി തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന വയനാട് സ്വദേശി ഇബ്രാഹിമിെൻറ ആരോഗ്യസ്ഥിതി അതിഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിെൻറ നേതൃത്വത്തിലെ മെഡിക്കല്‍ സംഘം കഴിഞ്ഞ 16 നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മാവോവാദി ബന്ധമാരോപിച്ച് ആറു വര്‍ഷമായി ജയിലിൽ നരക ജീവിതം തുടരുകയാണ് മേപ്പാടി മുക്കില്‍പീടിക സ്വദേശി ഇബ്രാഹിം. ഹൃദ്രോഗത്തിനൊപ്പം കടുത്ത പ്രമേഹവും കാരണം ആരോഗ്യം ക്ഷയിച്ച് പല്ലുകൾ നഷ്ടപ്പെട്ട് ആഹാരം പോലും കഴിക്കാനാകുന്നില്ല. ഇബ്രാഹിമിനെപോലെ കഷ്ടതകള്‍ അനുഭവിക്കുന്നവർക്ക് ജാമ്യമോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകർ ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.