വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കണം -ടി. സിദ്ദീഖ്
text_fieldsകൽപറ്റ: വയനാട് ജില്ലയോടും തൊഴിലാളികളോടും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ പുലർത്തുന്ന അവഗണന അവസാനിപ്പിക്കണമെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ. ഐ.എൻ.ടി.യു.സി കൽപറ്റ റീജനൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ശല്യം കാരണം ജീവനും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അംഗൻവാടി, ആശാവർക്കർ ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം. തൊഴിലാളി വിഷയങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭത്തിന് നേതൃത്വം നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. നവംബർ 26, 27 തീയതികളിൽ നടക്കുന്ന ജില്ല സമ്മേളനവും റാലിയും വിജയിപ്പിക്കാനും 26ന് നടക്കുന്ന റാലിയിൽ 3000 പ്രവർത്തകരെ പങ്കെടുപ്പിക്കാനും പ്രതിനിധി സമ്മേളനം തീരുമാനിച്ചു. മോഹൻദാസ് കോട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു.
പി.പി. ആലി, മനോജ് എടാനി, ബി. സുരേഷ് ബാബു, സി. ജയപ്രസാദ്, മോയിൻ കടവൻ, നജീബ് കരണി, ഉമ്മർ കുണ്ടാട്ടിൽ, ബിനു ജേക്കബ്, രജിത വരദൂർ, താരീഖ് കടവൻ, ജിനി തോമസ്, സി. സുരേഷ് ബാബു, ഗൗതം ഗോകുൽദാസ്, ഗിരീഷ് കൽപറ്റ, ശ്രീനിവാസൻ തൊവരിമല, ഒ. ഭാസ്കരൻ, എസ്. മണി,സി. സുരേഷ് ബാബു,സി.സി. തങ്കച്ചൻ, ജോണി നന്നാട്ട്, ഒ. വി. റോയ്, ജ്യോതിഷ് കുമാർ, എം. എം. ജോസ്, കെ. തങ്കച്ചൻ, ശശി അച്ചൂർ, ഏലിയമ്മ മാത്തുക്കുട്ടി, കെ. അജിത, ആയിഷ പള്ളിയാൽ, അരുൺ ദേവ്, ഹർഷൽ കോണാടൻ, കെ.കെ. രാജേന്ദ്രൻ, ശകുന്തള സജീവൻ, ഷാജി കോരൻകുന്നൻ, മുത്തലിബ് പഞ്ചാര, സുഹൈൽ പുത്തലൻ ഫസലുദ്ദീൻ, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.