Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_right...

നി​ല​പാ​ടു​ക​ൾ​ക്കൊ​പ്പം അ​ടി​യു​റ​ച്ചു​നിന്ന പി.എ...

text_fields
bookmark_border
നി​ല​പാ​ടു​ക​ൾ​ക്കൊ​പ്പം അ​ടി​യു​റ​ച്ചു​നിന്ന പി.എ...
cancel
camera_alt

പി.​എ. മു​ഹ​മ്മ​ദി​​‍െൻറ മൃ​ത​ദേ​ഹ​ത്തി​ൽ സി.​പി.​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രീം എം.​പി

പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ക്കു​ന്നു. എ. ​പ്ര​ദീ​പ്​ കു​മാ​ർ സ​മീ​പം

ക​ൽ​പ​റ്റ: വ​യ​നാ​ടി​‍െൻറ രാ​ഷ്​​ട്രീ​യ ഭൂ​മി​ക​യി​ൽ ആ​ദ​ർ​ശം​കൊ​ണ്ട്​ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ര​ണ്ട​ക്ഷ​ര​മാ​യി​രു​ന്നു പി.​എ എ​ന്ന്​ ഇ​ന്നാ​ട്ടു​കാ​ർ സ്​​നേ​ഹ​പൂ​ർ​വം വി​ളി​ച്ച പി.​എ. മു​ഹ​മ്മ​ദ്.

പാ​ർ​ല​മെ​ന്‍റ​റി വ്യാ​മോ​ഹ​ങ്ങ​ളി​ലൂ​ന്നി​യ രാ​ഷ്ട്രീ​യ കു​ത​ന്ത്ര​ങ്ങ​ളു​ടെ​യും കൃ​ത്രി​മ​ത്വ​ങ്ങ​ളു​ടെ​യും ലോ​ക​ത്ത്​ പി.​എ ജീ​വി​ത​ത്തി​ലു​ട​നീ​ളം ​വേ​റി​ട്ടു​നി​ന്നു. നി​ല​യു​റ​പ്പി​ച്ച നി​ല​പാ​ടു​ക​ൾ​ക്കൊ​പ്പം അ​ടി​യു​റ​ച്ചു​നി​ൽ​ക്കു​ന്ന​തി​ൽ പി.​എ കാ​ണി​ച്ച ക​ണി​ശ​ത അ​പാ​ര​മാ​യി​രു​ന്നു.

വി​ശ്വ​സി​ച്ച ക​മ്യൂ​ണി​സ്റ്റ്​ ആ​ശ​യ​ങ്ങ​​​​ളോ​ടൊ​ട്ടി​നി​ന്ന അ​ദ്ദേ​ഹം, പു​തു​കാ​ല രാ​ഷ്​​ട്രീ​യ​ത്തി​ലും ഒ​രു പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്കും പി​ടി​കൊ​ടു​ക്കാ​തെ ത‍‍െൻറ ശ​രി​ക​ളി​ലൂ​ടെ​യും ലാ​ളി​ത്യ​ത്തി​ലൂ​ടെ​യും സ​ഞ്ച​രി​ച്ചു.

തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ര്‍ഷ​ക​രു​ടെ​യും അ​വ​കാ​ശ​പ്പോ​രാ​ട്ട​ങ്ങ​ള്‍ക്ക് വ​ർ​ഷ​ങ്ങ​ളോ​ളം പി.​എ മു​ന്നി​ൽ​നി​ന്ന്​ പ​ട​ന​യി​ച്ചു. സ്വ​ന്തം രാ​ഷ്ട്രീ​യ സം​ഹി​ത​ക​ളി​ൽ ഉ​റ​ച്ചു നി​ല്‍ക്കു​മ്പോ​ഴും ഇ​ത​ര സം​ഘ​ട​ന നേ​താ​ക്ക​ളോ​ടും പ്ര​വ​ർ​ത്ത​ക​രോ​ടു​മൊ​ക്കെ അ​ദ്ദേ​ഹം കാ​ത്തു​സൂ​ക്ഷി​ച്ച സൗ​ഹൃ​ദം മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു.

അ​ധി​കാ​ര​ക്ക​സേ​ര​ക​ളി​ൽ​നി​ന്ന​ക​ന്നു നി​ന്ന​പ്പോ​ഴും ജി​ല്ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്കും വി​ക​സ​ന​ങ്ങ​ൾ​ക്കു​മാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ള്‍ വ​യ​നാ​ട്​ എ​ക്കാ​ല​വും ഓ​ർ​ത്തു​​വെ​ക്ക​ത്ത​ക്ക​താ​യി​രു​ന്നു.

•പ​ഠ​ന​കാ​ലം മു​ത​ൽ ക​മ്യൂ​ണി​സ്‌​റ്റ്‌

ക​ണി​യാ​മ്പ​റ്റ പ​ന്ത​നം​കു​ന്ന​ൻ ആ​ലി​ക്കു​ട്ടി​യു​ടെ​യും കു​ഞ്ഞാ​മി​യു​ടെ​യും മ​ക​നാ​യി 1937ലാ​ണ്‌ പി.​എ. മു​ഹ​മ്മ​ദ്‌ ജ​നി​ച്ച​ത്‌. ക​ണി​യാ​മ്പ​റ്റ മ​ല​ബാ​ർ ഡി​സ്‌​ട്രി​ക്ട്‌ ബോ​ർ​ഡ്‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, ക​ൽ​പ​റ്റ എ​സ്‌.​കെ.​എം.​ജെ സ്‌​കൂ​ൾ, എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​ഠ​നം. കോ​ഴി​ക്കോ​ട്‌ മ​ല​ബാ​ർ ക്രി​സ്‌​ത്യ​ൻ കോ​ള​ജി​ൽ പി.​യു.​സി​ക്ക്‌ ചേ​ർ​ന്നെ​ങ്കി​ലും സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത കാ​ര​ണം പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു.

സ്‌​കൂ​ൾ പ​ഠ​ന​കാ​ലം മു​ത​ൽ ത​ന്നെ ക​മ്യൂ​ണി​സ്‌​റ്റ്‌ ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്‌​ട​നാ​യി​രു​ന്ന പി.​എ​ക്ക്‌ മ​ട​ക്കി​മ​ല സ​ർ​വി​സ്‌ സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ ജോ​ലി കി​ട്ടി​യെ​ങ്കി​ലും ക​മ്യൂ​ണി​സ്‌​റ്റു​കാ​ര​നാ​യ​തി​നാ​ൽ പി​രി​ച്ചു​വി​ട്ടു.

രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന്റെ പേ​രി​ൽ വീ​ട്ടി​ൽ​നി​ന്നും ബാ​പ്പ ഇ​റ​ക്കി വി​ട്ട​തും ഇ​ക്കാ​ല​ത്ത്‌. വീ​ട്‌ വി​ട്ടി​റ​ങ്ങേ​ണ്ടി വ​ന്ന​പ്പോ​ഴും ക​മ്യൂ​ണി​സ്‌​റ്റ്‌ ആ​ശ​യ​ങ്ങ​ളാ​യി​രു​ന്നു പ്ര​ചോ​ദ​നം. ജി​ല്ല​യി​ലെ​ത്തി​യ ക​മ്യൂ​ണി​സ്റ്റ്‌ നേ​താ​ക്ക​ളു​മാ​യു​ള്ള സ​ഹ​വാ​സ​വും പ​ര​ന്ന വാ​യ​ന​യും പി.​എ​യി​ലെ പോ​രാ​ട്ട​വീ​ര്യ​ത്തി​ന്‌ ഊ​ർ​ജം പ​ക​ർ​ന്നു. 1958ൽ ​പാ​ർ​ട്ടി അം​ഗ​ത്വം ല​ഭി​ച്ച പി.​എ ക​ർ​ഷ​ക​സം​ഘം വി​ല്ലേ​ജ്‌ ജോ. ​സെ​ക്ര​ട്ട​റി​യാ​യാ​ണ്‌ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്‌. 1973ൽ ​സി.​പി.​എം വ​യ​നാ​ട്‌ ജി​ല്ല ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​പ്പോ​ൾ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​മാ​യി.

•ജി​ല്ല​യെ ചു​വ​പ്പ​ണി​യി​ച്ച ജീ​വി​തം

മേ​പ്പാ​ടി പാ​ല​വ​യ​ലി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി താ​മ​സി​ച്ചു വ​രു​മ്പോ​ഴും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും പാ​ർ​ട്ടി​യും കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ​ങ്ങും ഓ​ടി​ന​ട​ന്നു അ​ദ്ദേ​ഹം.

1958​ൽ അ​വി​ഭ​ക്ത ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ അം​ഗ​മാ​യ​തു മു​ത​ൽ 1964ൽ ​സി.​പി.​എം രൂ​പ​വ​ത്കൃ​ത​മാ​യ ശേ​ഷ​വും നി​ര​ന്ത​രം പ്ര​സ്ഥാ​ന​ത്തി​നു വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​നം.

1980 ൽ ​ഔ​ദ്യോ​ഗി​ക​മാ​യി വ​യ​നാ​ട് ജി​ല്ല രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ 1973ൽ ​സി.​പി.​എം വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു.

ട്രേ​ഡ് യൂ​നി​യ​ൻ രം​ഗ​ത്ത് സി.​ഐ.​ടി.​യു നേ​തൃ​ത്വ​ത്തി​ലു​ള്ള തോ​ട്ടം തൊ​ഴി​ലാ​ളി യൂ​നി​യ‍‍െൻറ ജി​ല്ല നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ല​ട​ക്കം പ​ല ത​വ​ണ ജ​യി​ൽ​വാ​സ​വും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. 1973 ൽ ​രൂ​പ​വ​ത്​​ക​രി​ച്ച പാ​ർ​ട്ടി ജി​ല്ല സെ​ക്ര​​ട്ടേ​റി​യ​റ്റി​ലെ​ത്തി. പി​ന്നീ​ട് 1982 മു​ത​ൽ പാ​ർ​ട്ടി​യു​ടെ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യും സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​യും 2007 വ​രെ തു​ട​ർ​ന്നു.

2007ൽ ​ജി​ല്ല സെ​ക്ര​ട്ട​റി പ​ദം ഒ​ഴി​ഞ്ഞെ​ങ്കി​ലും 2017 വ​രെ സം​സ്ഥാ​ന സ​മി​തി​യം​ഗ​മാ​യി തു​ട​ർ​ന്നു. ഇ​തി​നി​ടെ ഒ​രു ടേ​മി​ൽ മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​‍െൻറ പ്ര​സി​ഡ​ന്‍റു​മാ​യി. 2011 ൽ ​ക​ൽ​പ​റ്റ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചെ​ങ്കി​ലും എം.​വി. ശ്രേ​യാം​സ്​ കു​മാ​റി​നോ​ട്​ പ​രാ​ജ​യ​പ്പെ​ട്ടു. വൈ​ത്തി​രി പ്രാ​ഥ​മി​ക കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു അ​ദ്ദേ​ഹം.

യു.​ഡി.​എ​ഫ് കോ​ട്ട​യാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടി​രു​ന്ന വ​യ​നാ​ട്ടി​ലെ മൂ​ന്ന് നി​യ​മ​സ​ഭ സീ​റ്റു​ക​ളും നേ​ടി 2006ൽ ​ഇ​ട​തു മു​ന്ന​ണി ഗം​ഭീ​ര വി​ജ​യം ക​ര​സ്ഥ​മാ​ക്കു​മ്പോ​ൾ പി.​എ. മു​ഹ​മ്മ​ദാ​യി​രു​ന്നു ജി​ല്ല സെ​ക്ര​ട്ട​റി. ജി​ല്ല​യി​ലെ രാ​ഷ്​​​ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ൽ മാ​റ്റി​ത്തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ അ​​ദ്ദേ​ഹ​ത്തി​‍െൻറ നേ​തൃ​പാ​ട​വ​ത്തി​നും ത​ന്ത്ര​ങ്ങ​ൾ​ക്കും സാ​ധി​ച്ചി​ട്ടു​​ണ്ടെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PA Muhammad
News Summary - In memory of PA Muhammad
Next Story