സ്വാതന്ത്ര്യത്തിന്റെ വർണപ്പകിട്ട്
text_fieldsകൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ
മന്ത്രി എ.കെ. ശശീന്ദ്രൻ സല്യൂട്ട് സ്വീകരിക്കുന്നു
കൽപറ്റ: 77ാം സ്വാതന്ത്ര്യദിനം ജില്ലയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കല്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന് പതാക ഉയര്‍ത്തി. അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്കി. രാജ്യത്തിന്റെ വൈവിധ്യങ്ങളെയും മതേതരത്വത്തെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഏതു കോണില്‍നിന്നു വന്നാലും ചെറുത്തുതോല്‍പ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഈ സ്വാതന്ത്ര്യദിനത്തില്‍ ഓര്‍ക്കുകയും അത്തരം നീക്കങ്ങളെ ചെറുക്കുമെന്ന് പ്രതിജ്ഞചെയ്യുകയും വേണമെന്ന് മന്ത്രി പറഞ്ഞു.
കല്പറ്റ: മതേതര ഇന്ത്യയെന്ന മുദ്രാവാക്യം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്. ജില്ല ഡി.സി.സിയില്‍ നടന്ന സ്വാതന്ത്ര്യദിനോഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി. പോക്കര് ഹാജി, ഒ.വി. അപ്പച്ചന്, എം.എ. ജോസഫ്, ജി. വിജയമ്മ, പി. ശോഭനകുമാരി, വി. നൗഷാദ്, പ്രമോദ് തൃക്കൈപ്പറ്റ, പി.വി. വര്‍ഗീസ് എന്നിവർ സംസാരിച്ചു.
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജിൽ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. സൂപ്രണ്ട് ഡോ. വി.പി രാജേഷ് പതാക ഉയർത്തുകയും ഫ്ലാഗ് സല്യൂട്ട് നടത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ആർ.എം.ഒ ഡോ. അർജുൻ വി. ജോസ് പ്രതിജ്ഞ ചൊല്ലി. സ്റ്റാഫ് കൗൺസിൽ ചെയർമാൻ ഡോ. കെ.വി രാജൻ, നഴ്സിങ് സൂപ്രണ്ട് ബിനിമോൾ, നഴ്സിങ് ഓഫിസർ എ.സി. ശ്രീജ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കുമായി പായസവിതരണവും നടത്തി.
പൊഴുതന: വൈത്തിരി, പൊഴുതന എൻ.ആർ.ജി.എ വകുപ്പ്, പൊഴുതന പഞ്ചായത്ത്, നിർഭയ വയനാട് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ സുഗന്ധഗിരിയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
‘എന്റെ മണ്ണ് എന്റെ രാജ്യം’ കാമ്പയിന്റെ ഭാഗമായി സുഗന്ധഗിരി അമൃത സരോവർ ഭാഗത്ത് 75 ഫലവൃക്ഷത്തൈകൾ നാട്ടുപിടിപ്പിക്കുകയും പതാക ഉയർത്തുകയും ചെയ്തു. വീരമൃത്യുവരിച്ച ധീരജവാൻ സിജിയുടെ കുടുംബത്തെ ആദരിച്ചു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ബാബു അധ്യക്ഷത വഹിച്ചു.
കൽപറ്റ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആനപ്പാലം ഓട്ടോ തൊഴിലാളി കുട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ല ആർ.ടി.ഒ ഇ. മോഹൻദാസ് പതാക ഉയർത്തി. സുഗുതൻ, ഗിരീഷ്, ജസ്മൽ, പോക്കർ, ചന്ദ്രൻ, ഇബ്നുൽ നൗഷാദ് എന്നിവർ സംസാരിച്ചു.
സുൽത്താൻ ബത്തേരി: അസംപ്ഷൻ സ്കൂളിൽ ഹെഡ്മാസ്റ്റർ ബിനു തോമസ് പതാക ഉയർത്തി. ഫാ. തോമസ് ഞള്ളമ്പുഴ സല്യൂട്ട് സ്വീകരിച്ചു. റിട്ടേ. നേവി ഉദ്യോഗസ്ഥൻ ഭാസ്കരൻ ബത്തേരി മുഖ്യാതിഥിയായി. വിദ്യാർഥികൾ സംഗീതശിൽപവും ദേശഭക്തിഗാനവും ഡിസ് പ്ലേയും അവതരിപ്പിച്ചു. മധുരപലഹാര വിതരണവും നടത്തി.
കണിയാമ്പറ്റ: ഗവ. യുപി സ്കൂളിൽ പ്രധാനാധ്യാപിക കെ.ജി ഷൈലജ പതാക ഉയർത്തി. വാർഡ് മെംബർ ലത്തീഫ് മേമാടൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജംഷീർ കാളങ്ങാടൻ അധ്യക്ഷത വഹിച്ചു. റിട്ട. ആർമി വി. ശ്രീധരൻ നമ്പ്യാർ, ഹവിൽദാർ കെ. അലി എന്നിവരെ ആദരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
മക്കിയാട്: മക്കിയാട് ഹോളി ഫെയിസ് സ്കൂളിലെ പരിപാടികൾ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. റവ. ഫാ. വിൻസെന്റ് കൊരണ്ടിയാർകുന്നേൽ അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. ബിജു മാത്യു, പ്രിൻസിപ്പൽ ഫാ. റോബിൻ സെബാസ്റ്റ്യൻ, ആമിന നൗറിൻ, തപിഷ് മാലിക്, ചാർളി ജോസ് എന്നിവർ സംസാരിച്ചു.
സുൽത്താൻ ബത്തേരി: കേണിച്ചിറ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സി. ലിൻസ് മരിയ സി. പൗളിൻ, പി.ടി.എ പ്രസിഡന്റ് എബി കുടിലിൽ, സ്കൂൾ ലീഡർ ആഷ്ലിൻ എലിസബത്ത് സാബു എന്നിവർ സംസാരിച്ചു.
കാക്കവയൽ: കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കൽപറ്റ ഗവ. കോളജ് ചരിത്രവിഭാഗം അസി. പ്രഫ. ഡോ. അനൂപ് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ. റിയാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം. സുനിൽകുമാർ, എം.പി.ടി.എ പ്രസിഡന്റ് സുസിലി ചന്ദ്രൻ, ഡോ. ശിവപ്രസാദ്, ഖലീലുറഹ്മാൻ എന്നിവർ സംസാരിച്ചു.
കൽപറ്റ: ജില്ല മെഡിക്കല്‍ ഓഫിസില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അഡ്മിനിസ്ട്രേറ്റിവ് അസി. കെ.ബി. പ്രകാശ് പതാകഉയര്‍ത്തി. ജില്ല മാസ് മീഡിയ ഓഫിസർ ഹംസ ഇസ്മാലി, ജൂനിയർ സുപ്രണ്ടുമാരായ കെ. സുരേഷ്ബാബു, എം. മെറീന, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ടി. സുബിൻ ബാബു, കെ.വി. നളിനാക്ഷൻ, ഇ.കെ. ഉസ്മാൻ എന്നിവർ സംസാരിച്ചു.
പനമരം: പനമരം ബദ്റുൽ ഹുദയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി അധ്യക്ഷത വഹിച്ചു. ഒ.ആർ. കേളു എം.എൽ.എ മുഖ്യപ്രഭാഷണവും റഷീദുദ്ദീൻ ഇർഫാനി സന്ദേശ പ്രഭാഷണവും നടത്തി.
കൃഷി ഓഫിസർ മുഹമ്മദ് ശഫീഖ് തരുവണ, മുഹമ്മദ് യാസീൻ ബത്തേരി, ഡോ. എ.പി. ശരീഫ്, തെക്കേടത്ത് അബൂബക്കർ, മുബശിർ കുണ്ടാല, നൗഫൽ അഹ്സനി പെരുന്തട്ട, സയിദലി ഹിഷാമി കൊല്ലം എന്നിവർ സംസാരിച്ചു. നുഫയിസ് ആറുവാൾ സ്വാഗതവും അബ്ദുറബ് തിരുരങ്ങാടി നന്ദിയും പറഞ്ഞു.
മുട്ടിൽ: കൊളവയൽ യങ് മെൻസ് ക്ലബ് ആൻഡ് പ്രതിഭ ഗ്രന്ഥാലയം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് ഇ. പുഷ്പദന്തകുമാർ പതാക ഉയർത്തി. എം.കെ. ജെയിംസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. കെ. അബ്ദു, എം.പി. ജോസ് പ്രകാശ്, എം.പി. ജോർജ്, സുബിൻ ജോർജ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.