ഇന്ന് അന്താരാഷ്ര്ട്ര കാപ്പി ദിനം :കർഷകർക്ക് ഇന്നും നഷ്ടം ബാക്കി
text_fieldsകൽപറ്റ: വീണ്ടുമൊരു കാപ്പി ദിനം വരുേമ്പാഴും കർഷർക്ക് പറയാനുള്ളത് നഷ്ടക്കണക്ക്. ഇപ്പോഴും കാപ്പിക്ക് അർഹമായ വില കർഷകർക്ക് ലഭിക്കുന്നില്ലെന്നും ഇടനിലക്കാരുടെ ചൂഷണം നിർബാധം തുടരുകയാണെന്നും കാപ്പി പൂർണമായും പൊതുവിപണിയിൽ വിൽക്കാനുള്ള കർഷകരുടെ അവകാശത്തിനുവേണ്ടി നാല് പതിറ്റാണ്ടു മുമ്പ് സമരം ചെയ്ത സോഷ്യലിസ്റ്റ് പ്രവർത്തകൻ അബ്രഹാം ബെൻഹർ പറഞ്ഞു.
ഉൽപാദന ചെലവുമായി താരതമ്യം ചെയ്യുേമ്പാൾ കാപ്പിക്ക് ലഭിക്കുന്ന വില നന്നേ കുറവാണ്. നിരവധി പേർ കാപ്പി കൃഷി ഉപേക്ഷിച്ചു. വയനാട്ടിൽ 60,000ഓളം ചെറുകിട കാപ്പി കർഷകരുണ്ട്. രണ്ടു ലക്ഷം ഏക്കറിലാണ് കൃഷി. 30,000-32,000 ടണ്ണാണ് ശരാശരി ഉൽപാദനം. കാലിക്കറ്റ് സർവകലാശാലയിൽ കാപ്പിയുടെ സമ്പദ്വ്യവസ്ഥയെ കുറിച്ച് ഗവേഷണം നടത്തിയ അദ്ദേഹം കാപ്പിയുടെ ചരിത്രം വിവരിക്കുന്നത് ഇങ്ങനെ:
പെട്രോളിയം കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും അധികം വ്യാപാരം നടക്കുന്ന വാണിജ്യ വസ്തു കാപ്പിയാണ്. ലാറ്റിനമേരിക്ക, ആഫിക്ക, ഏഷ്യ വൻകരകളിലെ രാജ്യങ്ങളിലെ കുന്നിൻ പ്രദേശങ്ങളിലാണ് കാപ്പി വിളയുന്നത്. 19ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ഡച്ച് കൊളോണിയൽ ശക്തികളാണ് ലോകമെങ്ങും കാപ്പി വ്യവസായം ആരംഭിച്ചത്. ഉൽപാദനത്തിൽ ബ്രസീലും കൊളംബിയയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നു.
വിയറ്റ്നാം, ഇന്തോനേഷ്യയും തൊട്ടു പിറകിൽ. ഇന്ത്യ 11ാം സ്ഥാനത്താണ്. മധ്യ ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, ഉഗാണ്ട, ടാൻസാനിയ, അംഗോള, ഐവറി കോസ്റ്റ്, ഇത്യോപ്യ എന്നിവയുടെ കയറ്റുമതി വരുമാനത്തിെൻറ മുഖ്യ പങ്കും ലഭിക്കുന്നത് കാപ്പിയിൽനിന്നാണ്. മൂന്നാംലോകരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയുടെ പഴയ കൊളോണിയൽ ശക്തികളും ബഹുരാഷ്ട്ര കുത്തക കമ്പനികളും ഇന്നും ചൂഷണം തുടരുകയാണ്- ബെൻഹർ പറഞ്ഞു.
1660 ൽ കർണാടകത്തിലെ ചിക്മംഗ്ലൂരുവിലെ ചന്ദ്രഗിരിയിൽ താമസിച്ചിരുന്ന ബാബബുദ്ദീൻ എന്ന സൂഫിയാണ് ഹജ്ജിന് പോയി വരുേമ്പാൾ കിട്ടിയ ഏഴു കാപ്പി വിത്തുകൾ അദ്ദേഹത്തിെൻറ പർണശാലക്കു സമീപം നട്ടുവളർത്തിയത്. ഇന്ത്യയിൽ കാപ്പികൃഷിയുടെ ആരംഭം ഇതാണെന്ന് പറയപ്പെടുന്നതായും ബെൻഹർ പറഞ്ഞു. 2014 മുതലാണ് ഇൻറർനാഷനൽ കോഫി ഓർഗനൈസേഷൻ അന്താരാഷ്ട്ര കോഫി ദിനം ആചരിക്കാൻ തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.