ഐ.ഒ.സിയുടെ ന്യൂജൻ എൽ.പി.ജി സിലിണ്ടറുകൾ ഇനി വയനാട്ടിലും
text_fieldsകൽപറ്റ: ഐ.ഒ.സിയുടെ ന്യൂജൻ എൽ.പി.ജി സിലിണ്ടറുകൾ ഇനി വയനാട്ടിലും ലഭിക്കും. ഭംഗിയുള്ളതും തുരുമ്പെടുക്കാത്തതുമാണ് കമ്പോസിറ്റ് എൽ.പി.ജി സിലിണ്ടറുകൾ. ഇൻഡെൻ ഉപഭോക്താക്കൾക്ക് ഇനി രണ്ടാം കുറ്റി ആയോ പുതിയ കണക്ഷനായോ കമ്പോസിറ്റ് സിലിണ്ടറുകൾ എടുക്കാവുന്നതാണെന്ന് ഇന്ത്യൻ ഓയിൽ സീനിയർ സെയിൽസ് ഓഫിസർ റെജീന ജോർജ് അറിയിച്ചു.
സിലിണ്ടറുകൾ കേരളത്തിലെ എല്ലാ ഇൻഡെൻ ഗ്യാസ് ഏജൻസികളിലും ലഭ്യമാക്കും. ഭംഗിയുള്ളതും തുരുമ്പെടുക്കാത്തതും ഭാരം കുറഞ്ഞതുമായ സിലിണ്ടറുകളിൽ ഗ്യാസ് അളവ് അറിയാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചുമന്നുകൊണ്ട് പോകേണ്ടവർക്കും ഫ്ലാറ്റിൽ താമസിക്കുന്നവർക്കും മോടിപിടിപ്പിച്ച അടുക്കളകൾക്കും ഈ സിലിണ്ടറുകൾ കൂടുതൽ ഉപയോഗപ്പെടും. ഹൈഡൻസിറ്റി പോളിത്തിലേൻ ഉപയോഗിച്ചാണ് സിലിണ്ടർ നിർമാണം. ഫൈബർ ഗ്ലാസ് കവചവും എച്ച്.ഡി.പി.ഇ ഔട്ടർ ജാക്കറ്റും അളവറിയാനുള്ള മാർഗവും സിലിണ്ടറിന്റെ സുരക്ഷ ഉറപ്പാക്കുന്നു. 10 കിലോ, അഞ്ചുകിലോ എന്നീ അളവുകളിൽ ലഭ്യമാണ്.
മാനന്തവാടിയിൽ നടന്ന ആദ്യ വിതരണ ഉദ്ഘാടനം എ.ഡി.എം എൻ.ഐ. ഷാജു നിർവഹിച്ചു. ചടങ്ങിൽ ഇന്ത്യൻ ഓയിൽ സീനിയർ സെയിൽസ് മാനേജർ റെജീന ജോർജ്, കെ.പി. സലീം, ജ്യോതി പ്രസാദ്, കെ.പി. സാജിർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.