മഴയാണ്; വാഹനങ്ങൾ റോഡിലിറക്കുമ്പോൾ സൂക്ഷിക്കുക
text_fieldsകൽപറ്റ: കേരളത്തിൽ പ്രതിദിനം നൂറോളം റോഡപകടങ്ങളാണ് റോഡിൽ നടക്കുന്നത്. അപകടങ്ങളിൽ 11ഓളം പേർ നിത്യവും മരണപ്പെടുന്നുണ്ട്. മഴയിൽ പലപ്പോഴും റോഡിൽ അപകടങ്ങൾ പതിവാണ്. റോഡ് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും റോഡുകളിൽ പാലിക്കേണ്ട പൊതുവായ നിയമങ്ങളെയും സുരക്ഷ നടപടികളെയും കുറിച്ച് നന്നായി അറിയാം. എന്നാൽ, പലപ്പോഴും പാലിക്കാറില്ലെന്നതാണ് വാസ്തവം. കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ നിർദേശങ്ങൾ റോഡിൽ വാഹനങ്ങൾ ഇറക്കുന്നവർ പാലിക്കുന്നത് ജീവിതത്തിൽ ഗുണമേകും.
കൂടുതൽ മഴ ലക്കിടിയിൽ
കൽപറ്റ: ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയിലെ വിവിധ പ്രദേശങ്ങളിലെ മഴമാപിനിയിൽ ശേഖരിച്ച കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ (ഏഴു മുതൽ എട്ടു വരെ) ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ലക്കിടി പ്രദേശത്ത്. 168.4 മി.മീ. മഴ ലഭിച്ചു. കുറവ് കൊളവല്ലി ഭാഗത്ത്. ഏഴ് മി.മീ. മഴയാണ് ലഭിച്ചത്. സുഗന്ധഗിരി: 98.4 മി. മീ, വാളാംതോട് മട്ടിലയം: 98 മി. മീ, നവോദയ സ്കൂൾ: 96 മി. മീ, നിരവിൽപുഴ: 94 മി. മീ, തൊണ്ടർനാട്: 94 മി. മീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.