‘ഓഞ്ചപ്പ മൺപോട്’ സംഘടിപ്പിച്ചു
text_fieldsകൽപറ്റ: ലോക തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനം-2023ന്റെ ഭാഗമായി ‘ഓഞ്ചപ്പ മൺപോട്’ എന്ന പേരിൽ ഐ.ടി.എസ്.ആർ ഏഴുദിന പരിപാടി സംഘടിപ്പിച്ചു. പി.കെ. കാളൻ, മയിലമ്മ എന്നിവരുടെ സ്മരണാർത്ഥമുള്ള അക്കാദമിക് ലെക്ചർ സീരീസുകൾ, തദ്ദേശീയ യുവജന സംവാദം, വായന സെഷനുകൾ, ടോക്കിങ് സർക്കിളുകൾ, കമ്മ്യൂനിറ്റി സന്ദർശനങ്ങൾ, ആദിവാസി വിദ്യാർഥികളുമായുള്ള ആശയവിനിമയം, ഡോക്യുമെന്ററികളുടെ പ്രദർശനം, ബാഡുഗ നൃത്തം, വട്ടക്കളി, ട്രൈബൽ ഫ്യൂഷൻ ഡാൻസ് തുടങ്ങിയ സാംസ്കാരിക പരിപാടികളും വിവിധ മത്സരങ്ങളും ആഗസ്റ്റ് 9 മുതൽ 14 വരെ നടന്നു.
പ്രൊഫ. ഡോ. കെ.എസ്. മാധവൻ, സുകുമാരൻ ചാലിഗദ്ദ, ഡോ. അസീസ് തരുവണ, ഡോ. കെ.എ. മഞ്ജുഷ (എം.ജി യൂനിവേഴ്സിറ്റി), എൻ.വി. പ്രകൃതി (ക്വീർ കവി), മണികണ്ഠൻ സി. (കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂനിവേഴ്സിറ്റി) എന്നിവർ പങ്കെടുത്തു.
ഐ.ടി.എസ്.ആർ വിദ്യാർഥികളുടെ കൈയെഴുത്തു മാസികയായ ‘എങ്കള ഇടം’ സർവകലാശാല രജിസ്ട്രാർ പ്രകാശനം ചെയ്തു. ഐ.ടി.എസ്.ആറിലെ അനധ്യാപക ജീവനക്കാരുടെയും വിദ്യാർഥികളുടെയും വട്ടക്കളി, മംഗലംകളി, ഐ.ടി.എസ്.ആറിന്റെ കൾച്ചറൽ ബാൻഡിന്‍റെ ഉദ്ഘാടന പ്രകടനം എന്നിവയോടെ ഏഴുദിന ആഘോഷം സമാപിച്ചു.
സമാപന സമ്മേളനത്തിൽ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഇ.കെ. സതീഷ്, ട്രൈബൽ ഡെവലപ്മെന്‍റ് ഓഫീസർ പ്രമോദ്, ഐ.ടി.എസ്.ആർ ഡയറക്ടർ സി. ഹരികുമാർ, അസിസ്റ്റന്റ് ഡയറക്ടർ പി.വി. വത്സരാജ് എന്നിവർ പങ്കെടുത്തു. വകുപ്പ് മേധാവി ബിജിത പി.ആർ സ്വാഗതം, അധ്യാപകൻ എം.എസ് നാരായണൻ നന്ദിയും പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.