ജലജീവന്‍ മിഷന്‍ പദ്ധതിക്ക് തുടക്കമായി
text_fieldsകൽപറ്റ: ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ അനുവദിച്ചത് 5725 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍. പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
ജലവിഭവമന്ത്രി കെ. കൃഷ്ണന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമീണമേഖലയിലെ ഭവനങ്ങളില്‍ 2024ഓടെ കുടിവെള്ള കണക്ഷനുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
സംസ്ഥാനത്തെ 716 പഞ്ചായത്തുകളിൽ 4343 കോടി രൂപയുടെ 564 പദ്ധതികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഭരണാനുമതി നല്‍കിയിട്ടുള്ളത്. ജില്ലയിലെ 12 പഞ്ചായത്തുകളിലെ 5725 ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ കുടിവെള്ള കണക്ഷന്‍ നൽകുന്നത്.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് (155), എടവക ഗ്രാമപഞ്ചായത്ത് (475), അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് (465), മീനങ്ങാടി ഗ്രാമപഞ്ചായത്ത് (610), മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് (650), മുട്ടില്‍ ഗ്രാമപഞ്ചായത്ത് (250), കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് (900), പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് (670), തരിയോട് ഗ്രാമപഞ്ചായത്ത് (400), വൈത്തിരി ഗ്രാമപഞ്ചായത്ത് (450), വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് (300), മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് (400) എന്നിങ്ങനെയാണ് വിവിധ ഗ്രാമപഞ്ചായത്തുകളില്‍ അനുവദിച്ചിട്ടുള്ള കുടിവെള്ള കണക്ഷനുകളുടെ എണ്ണം. ഇതിനായി 11.425 കോടി രൂപയാണ് ചെലവിടുന്നത്.
സംസ്ഥാനതല പ്രവര്ത്തനോദ്ഘാടനത്തിെൻറ ഭാഗമായി ജില്ലയില്‍ നിയോജക മണ്ഡലാടിസ്ഥാനത്തിലും പരിപാടി സംഘടിപ്പിച്ചു.
മാനന്തവാടി മണ്ഡലത്തിലെ തിരുനെല്ലി പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ, കല്‍പറ്റ മണ്ഡലത്തിലെ വൈത്തിരി ഗ്രാമ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ ആദ്യ കുടിവെള്ള കണക്ഷന്‍ നല്‍കി.
തിരുനെല്ലി പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് ജി. മായാദേവി, എടവക പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയന്‍, തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. ബാലകൃഷ്ണന്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പി.കെ. ജിതേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി, വിവിധ ഉദ്യോഗസ്ഥർ എന്നിവരും അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് സീത വിജയന്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന വിജയന്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.