ഉദ്യോഗാർഥികളേ, ഇതിലേ ഇതിലേ...
text_fieldsകൽപറ്റ: ജോലി തേടി അലയുന്നവർക്കു മുന്നിൽ അവസരങ്ങളുടെ വാതിലുകൾ തുറന്ന് 'നൈപുണ്യ 2022' ജോബ് ഫെയര്‍. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജില്‍ ഈ മാസം 23ന് രാവിലെ ഒമ്പതു മുതലാണ് തൊഴിൽമേള നടക്കുന്നത്. കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ല ഭരണകൂടവും ജില്ല നൈപുണ്യ സമിതിയും ജില്ല പ്ലാനിങ് ഓഫിസും സംയുക്തമായി നടത്തുന്ന ജോബ് ഫെയറില്‍ വിവിധ മേഖലകളിലായി 2000ത്തില്‍ അധികം ഒഴിവുകളുണ്ട്. 40ല്‍ അധികം കമ്പനികള്‍ പങ്കെടുക്കും. എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. ജോബ് ഫെയറിലേക്ക് അക്ഷയ സെന്റര്‍ വഴിയും ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ജനുവരി 21. കൂടുതല്‍ വിവരങ്ങള്‍ക്ക് 8592022365 നമ്പറില്‍ ബന്ധപ്പെടാം. സ്പോട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.
ഉദ്യോഗാർഥികള്‍ക്ക് statejobportal.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും മേളയില്‍ പങ്കാളികളാകാം. എൻജിനീയറിങ്, ടെക്നോളജി, ഐ.ടി, ആരോഗ്യം (നഴ്സുമാരുടെ നൂറില്‍പരം ഒഴിവുകള്‍), ടൂറിസം, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയില്‍സ്, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളിലെ വിവിധ ജില്ലകളിലെ തൊഴില്‍ദാതാക്കളും പങ്കെടുക്കും. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സങ്കല്പ് പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചിട്ടുള്ളത്.
രജിസ്റ്റര്‍ ചെയ്യേണ്ടേ വിധം:
statejobportal.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ എന്ന ടാബ് ക്ലിക് ചെയ്ത് Register As Job Seeker എന്നതില്‍ ക്ലിക് ചെയ്ത് നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ–മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തി രജിസ്റ്റര്‍ ക്ലിക് ചെയ്യുക. രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി സബ്മിറ്റ് ചെയ്യുന്നതോടെ നിങ്ങളുടെ ഇ–മെയില്‍ വിലാസത്തിലേക്ക് യൂസര്‍നെയിമും പാസ്വേഡും ലഭിക്കും. അത് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വിദ്യാഭ്യാസ യോഗ്യതയും മറ്റും നല്‍കുക. ശേഷം രജിസ്ട്രേഷന് പൂര്‍ത്തീകരിക്കുക. വെബ്സൈറ്റില്‍ ജോബ് ഫെയര്‍ സെക്ഷന്‍ ക്ലിക് ചെയ്താല്‍ വയനാട് ജില്ല മെഗാ ജോബ് ഫെയര്‍ നൈപുണ്യ 2022 ഒഴിവുകള്‍ കാണാന്‍ കഴിയും. ഇതില്‍ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ഒഴിവുകള്‍ നോക്കി അപേക്ഷിക്കുക.
ഒരാള്‍ക്ക് അഞ്ച് കമ്പനി ഒഴിവുകള്‍ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലേക്കും മൊബൈല്‍ നമ്പറിലേക്കും ജനുവരി 21നു ശേഷം ഹാള്‍ടിക്കറ്റ് വരും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ജോബ് ഫെയര്‍. ഈ മേളയുടെ ഭാഗമായി വ്യോമസേന, നാവികസേന ഉന്നത ഉദ്യോഗസ്ഥര്‍ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡങ്ങളും നിർദേശങ്ങളും നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.