കെ-ഫോണ്‍; ജില്ലയിൽ ആദ്യഘട്ടത്തിൽ 578 സര്‍ക്കാര്‍ ഓഫിസുകള്‍
text_fieldsകൽപറ്റ: എല്ലാവര്ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ പദ്ധതി അഞ്ചിന് ജില്ലയിൽ യാഥാർഥ്യമാകും. ജില്ലയില്‍ ഗ്രാമ, നഗര മേഖലകളിലൂടെ 1016 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കെ-ഫോണ്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല തയാറായി. 578 സര്‍ക്കാര്‍ ഓഫിസുകള്‍ ആദ്യഘട്ടത്തില്‍ ഈ നെറ്റ് വര്‍ക്കിന്റെ പരിധിയില്‍ വരും. ജില്ലയിലെ റോഡ് വീതികൂട്ടല്‍ പ്രവൃത്തികള്‍ നടക്കുന്ന പ്രദേശങ്ങള്‍ ഒഴികെയുള്ള ബാക്കി പ്രദേശങ്ങളിൽ കെ-ഫോണ്‍ കേബിള്‍ ശൃംഖലയെത്തി. പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഈ പ്രദേശങ്ങളിലും കേബിളുകളെത്തും.
കെ.എസ്.ഇ.ബി സബ്സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന 10 പി.ഒ.പികളിലൂടെയാണ് വേഗമേറിയ ഇന്റര്‍നെറ്റ് സേവനം ജില്ലയിലെ നഗര ഗ്രാമാന്തരങ്ങളിലെത്തുക. സംസ്ഥാനതലത്തിലെ ഉദ്ഘാടനത്തിനോടൊപ്പം ജില്ലയില്‍ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും പ്രാദേശിക ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. മാനന്തവാടിയില്‍ ഒ.ആര്. കേളു എം.എല്‍.എ മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വൈകീട്ട് നാലിന് ഉദ്ഘാടനം നടക്കും. കല്പറ്റ നിയോജക മണ്ഡലതല ഉദ്ഘാടനം നഗരസഭ ഓഫിസിലാണ്. ജില്ല കലക്ടര്‍ ഡോ. രേണുരാജ് പങ്കെടുക്കും. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ സര്‍വജന ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.