മിനി സ്റ്റേഡിയം ഗാലറി നിർമാണം: നാട്ടുകാരുടെ കൂട്ടായ്മയിൽ വഴിപ്രശ്നത്തിന് പരിഹാരം
text_fieldsകമ്പളക്കാട്: ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ ഉപയോഗിച്ച് കമ്പളക്കാട് മിനി സ്റ്റേഡിയത്തിൽ നിർമിക്കുന്ന ഗാലറിയുമായി ബന്ധപ്പെട്ട് ഉയർന്ന വഴിപ്രശ്നത്തിനു പരിഹാരം.
കണിയാമ്പറ്റ പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടിനോട് ചേർന്ന് താമസക്കാർ മൈതാനത്തിെൻറ ഒരു ഭാഗം വഴിയായി ഉപയോഗിച്ചിരുന്നു.
ഗാലറി യാഥാർഥ്യമാകുന്നതോടെ പകരം വഴി ആവശ്യമാണെന്നും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും വിവിധ ക്ലബുകൾ ആവശ്യമുന്നയിച്ചു.
ഗാലറി നിർമാണം ആരംഭിക്കുന്നതിന് മുമ്പ് പഞ്ചായത്ത് പ്രസിഡൻറിെൻറ അധ്യക്ഷതയിൽ യോഗം ചേരുകയും റോഡിന് സ്ഥലം വിട്ടുകിട്ടുന്നതിന് ഉടമസ്ഥരുമായി ധാരണയുണ്ടാക്കാൻ തീരുമാനിക്കുകയും ചെയ്തു.
വില നൽകി വാങ്ങാൻ സബ് കമ്മിറ്റിക്ക് രൂപം നൽകി. കമ്മിറ്റിയുെട നേതൃത്വത്തിൽ നടത്തിയ പ്രവർത്തന ഫലമായാണ് പ്രശ്നം പരിഹരിച്ചത്.
താമസക്കാരും സ്ഥലം വിട്ടുനൽകാനും വില നൽകി വാങ്ങുന്ന സ്ഥലത്തിലേക്ക് നിശ്ചിത തുക നൽകാനും തയാറായി. ബാക്കി പണം ജനങ്ങൾ പിരിച്ചെടുത്ത് ഉടമക്ക് നൽകി. ഏഴര സെൻറ് സ്ഥലത്ത് 150 മീറ്റർ റോഡിന് ഫണ്ട് പഞ്ചായത്ത് വകയിരുത്തും.
സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമയുടെ സാന്നിധ്യത്തിൽ വൈസ് പ്രസിഡൻറ് എ. പ്രഭാകരൻ മാസ്റ്റർ തുക കൈമാറി.
കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡൻറ് ബിനു ജേക്കബ്, ജില്ല പഞ്ചായത്ത് മെംബർ പി. ഇസ്മായിൽ, റൈഹാനത്ത് ബഷീർ, പഞ്ചാര സുനീറ, കവൻ ഹംസ, സി. രവീന്ദ്രൻ, കടവൻ സലീം, വി.പി. യൂസഫ്, ജബ്ബാർ കോയണ്ണി, മോയിൻ കടവൻ, താരീഖ് കടവൻ, മായിൻ സിദ്ദീഖ്, പി.ടി. യുസഫ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.