Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightസ്ഥി​രം...

സ്ഥി​രം കു​റ്റ​വാ​ളി​ക്കെ​തി​രെ വീ​ണ്ടും കാ​പ്പ ചു​മ​ത്തി

text_fields
bookmark_border
സ്ഥി​രം കു​റ്റ​വാ​ളി​ക്കെ​തി​രെ വീ​ണ്ടും കാ​പ്പ ചു​മ​ത്തി
cancel
camera_alt

ഷി​ജു

ക​ൽ​പ​റ്റ: ജി​ല്ല​യി​ൽ ഗു​ണ്ടാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​മ​ര്‍ച്ച ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ പ​ടി​ഞ്ഞാ​റ​ത്ത​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗുണ്ട ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട കാ​വു​മ​ന്ദം ത​രി​യോ​ട് എ​ട്ടാം മൈ​ല്‍ സ്വ​ദേ​ശി കാ​ര​നി​ര​പ്പേ​ല്‍ വീ​ട്ടി​ല്‍ ഷി​ജു എ​ന്ന കു​രി​ശ് ഷി​ജുവി (43) നെ​തി​രെ വീ​ണ്ടും കാ​പ്പ ചു​മ​ത്തി. വ​ധ​ശ്ര​മം, ദേ​ഹോ​പ​ദ്ര​വം, പി​ടി​ച്ചു​പ​റി, അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ല്‍, അ​ടി​പി​ടി, മോ​ഷ​ണം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സപ്പെ​ടു​ത്ത​ല്‍, സ്ത്രീ​ക​ള്‍ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ഉ​ള്‍പ്പെ​ടെ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണി​യാ​ൾ. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ.​ആ​ന​ന്ദ് ന​ൽ​കി​യ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ല​ക്ട​റാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. മു​മ്പ് ജ​യി​ല്‍ശി​ക്ഷ ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ള്‍ വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട് കേ​സി​ല്‍ പ്ര​തി​യാ​യ​തി​നാ​ലാ​ണ് കാ​പ്പ ആ​ക്ട് പ്ര​കാ​രം റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ച​ത്. പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kappapersistent offender
News Summary - Kappa again imposed against persistent offender
Next Story