കാരാപ്പുഴ, ബാണാസുര ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കും –മുഖ്യമന്ത്രി
text_fieldsകൽപറ്റ: വയനാട്ടിലെ പ്രധാന ജലസേചനപദ്ധതികളായ കാരാപ്പുഴ പദ്ധതി 2023ലും ബാണാസുരസാഗർ പദ്ധതി 2024ലും പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിെൻറ ഭാഗമായി കല്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ സമൂഹത്തിെൻറ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്ചക്കു മുേന്നാടിയായി ആമുഖപ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
മുടങ്ങിക്കിടന്ന രണ്ടു പദ്ധതികള്‍ക്കും ഇപ്പോള്‍ ജീവൻവെച്ചിട്ടുണ്ട്. ഈ വര്‍ഷംതന്നെ കാരാപ്പുഴ ഡാമിെൻറ സംഭരണശേഷി വര്‍ധിപ്പിക്കാൻ നടപടികളാകും. എട്ട് ഏക്കര്‍ വിസ്തൃതി വര്‍ധിക്കുന്നതോടെ സംഭരണശേഷി ഇരട്ടിയാകും. ഇതിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കുടിവെള്ള പദ്ധതിയും ആരംഭിക്കാനാകും. കാരാപ്പുഴ പ്രദേശത്തെ മികച്ച ഉദ്യാനം വലിയ ടൂറിസം സാധ്യതകൾ സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസി ഭൂമി പ്രശ്നം പരിഹരിക്കുന്നതിനും തൊഴില്‍ ഉറപ്പാക്കുന്നതിനും മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ഭൂരഹിതരായ മുഴുവന്‍ ആദിവാസി ജനവിഭാഗങ്ങള്‍ക്കും ഭൂമി ഏറ്റെടുത്തുനല്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നുണ്ട്.ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിന് തടസ്സങ്ങളുണ്ടാവരുതെന്നാണ് സര്‍ക്കാര്‍ നയം.
ജില്ലയില്‍ എല്ലാ ആദിവാസി കുട്ടികള്‍ക്കും പ്ലസ്ടു അടക്കം സ്കൂള്‍ അഡ്മിഷന് ലഭിക്കണം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പ്ലസ്ടു അനുവദിക്കുന്ന കാര്യം പരിശോധിക്കും. പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളുടെ കാര്യവും പരിഗണിക്കും.കാപ്പിക്കര്‍ഷകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാറിെൻറ പരിഗണനയിലുണ്ട്. പ്രത്യേക കോഫി പാര്‍ക്ക് സ്ഥാപിക്കുന്നതിന് നടപടി പുരോഗമിക്കുന്നു.
മലബാര്‍ കോഫി ബ്രാന്‍ഡാക്കി അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ട്. വന്യമൃഗ ശല്യം തടയുന്നതിന് കിഫ്ബിയില്‍ വിവിധ പദ്ധതികള്‍ പൂര്‍ത്തിയാക്കും. 10 കിലോമീറ്റര്‍ നീളത്തില്‍ റെയില്‍ ഫെന്‍സിങ് നല്ലൊരു ഭാഗം പൂര്‍ത്തിയായിക്കഴിഞ്ഞു. 22 കോടി ചെലവില്‍ 44 കി. മീറ്റര്‍ നീളത്തില്‍ ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് വനം വകുപ്പ് ടെൻഡര്‍ നടപടികളിലേക്ക് കടക്കുകയാണ്.
മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട നഷ്ട പരിഹാരം ഓണ്‍ലൈനായി നല്കാന് നടപടി സ്വീകരിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് വെള്ളം തേടിയാണ് മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്. ഇതിന് പരിഹാരമായി വനത്തില്‍ ജലസംഭരണികളും കുളങ്ങളും നിർമിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. കാര്‍ഷിക മേഖലയിലും കോളജുകള്‍ കേന്ദ്രീകരിച്ചും സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കും. കോളജ് വിദ്യാര്‍ഥികള്‍ക്ക് അപ്രൻറീസ് പോലെ പരിശീലനത്തിന് അവസരം ലഭ്യമാക്കാന്‍ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംവരണക്കാര്യത്തില്‍ നിലവില്‍ സംവരണം അനുഭവിക്കുന്ന ഒരു വിഭാഗത്തിനും ആശങ്ക വേണ്ടെന്നും ഒരു വിഭാഗത്തിെൻറ സംവരണത്തിനും ഒരു തരത്തിലുള്ള കുറവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണേതര വിഭാഗത്തിലെ ദരിദ്രര്‍ക്കുകൂടി സംവരണം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.
സി.കെ. ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, ഒ.ആര്. കേളു എം.എല്‍.എ, സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിന്, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യ, സി.പി.ഐ നേതാവ് പി.കെ. മൂർത്തി, എൽ.െജ.ഡി ജില്ല പ്രസിഡൻറ് വി.പി. വർക്കി, കുര്യാക്കോസ് മുള്ളൻമട, സണ്ണി മാത്യു, സിസ്റ്റർ ആനിലറ്റ് സ്കറിയ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.