കലക്ടറേറ്റ് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
text_fieldsമലബാർ മേഖലയിലെ പ്ലസ് വൺ സീറ്റിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ കലക്ടറേറ്റ് മാർച്ചിൽ ജില്ല
പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
കൽപറ്റ: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റ് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ജില്ല പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ല പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു.
ജില്ല വൈസ് പ്രസിഡന്റ് ഹർഷൽ തോമട്ടുച്ചാൽ, രോഹിത് ശശി, മെൽ എലിസബത്ത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, ഹർഷൽ കൊന്നാടൻ, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അനന്ത പദ്മനാഭൻ, ബേസിൽ സാബു, അസ്ലം ഷേർഖാൻ, റിദു സുൽത്താന, ബേസിൽ കോട്ടത്തറ, യാസീൻ പഞ്ചാര എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.