കുടുംബശ്രീ ഓണച്ചന്ത;വിറ്റഴിച്ചത് 75 ലക്ഷത്തിന്റെ ഉൽപന്നങ്ങൾ
text_fieldsകൽപറ്റ: ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലയില്‍ സംഘടിപ്പിച്ച ഓണച്ചന്തകളിലൂടെ വിറ്റഴിച്ചത് 75 ലക്ഷം രൂപയുടെ ഉൽപന്നങ്ങള്. കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തില്‍ സി.ഡി.എസ് തലങ്ങളില്‍ ഒരുക്കിയ 26 ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം കൈവരിച്ചത്. 25 സി.ഡി.എസ് ചന്തകളും മാനന്തവാടിയില്‍ ജില്ല ചന്തയുമാണ് സംഘടിപ്പിച്ചത്.
ജൈവ പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, പലഹാരങ്ങള്‍, അരി, വിവിധയിനം അച്ചാറുകള്‍, ചക്ക പപ്പടം, ചോക്ലേറ്റ്, വടുക്, മസാലപ്പൊടികള്‍, വെളിച്ചെണ്ണ, മുളയുല്പന്നങ്ങള്, വിവിധതരം വസ്ത്രങ്ങള്‍, ഓണക്കോടികള്‍, വന ഉൽപന്നങ്ങള്, ചിരട്ടയുല്പന്നങ്ങള് അടക്കമുള്ള കരകൗശലവസ്തുക്കള്‍ തുടങ്ങിയവയാണ് ഓണം വിപണന മേളയിലൂടെ വിറ്റഴിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുടുംബശ്രീ സംരംഭകര്‍ ഉൽപന്നങ്ങളുമായി വിപണന മേളകളില്‍ സജീവമായി. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കര്‍ഷകരില്‍നിന്ന് പ്രാദേശിക പച്ചക്കറികളും ചന്തയില്‍ എത്തിച്ചു വില്പന നടത്തിയിരുന്നു. സംരംഭകര്‍ക്കൊപ്പം നിരവധിപേര്‍ ഓണം വിപണന മേളയുടെ ഭാഗമായി. ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉൽപന്നങ്ങള് ന്യായമായ വിലയില്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ വിവിധയിടങ്ങളില്‍ ഓണ ച്ചന്തകളും വിപണന മേളകളും സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.