ആര്.ടി.പി.സി.ആര് നടത്തിയവരുടെ ക്വാറൻറീൻ കുടുംബശ്രീ നിരീക്ഷിക്കും
text_fieldsകൽപറ്റ: ജില്ലയില്‍ ആര്.ടി.പി.സി.ആര് പരിശോധനക്ക് വിധേയരായി ഫലം കാത്തിരിക്കുന്നവരുടെ ക്വാറൻറീൻ ഇനിമുതല്‍ കുടുംബശ്രീ നിരീക്ഷിക്കും.
പരിശോധന നടത്തിയവര്‍ ഫലംവരുന്നതിന് മുമ്പായി ഒരു ശ്രദ്ധയുമില്ലാതെ കറങ്ങിനടക്കുന്നത് രോഗവ്യാപനം കൂട്ടുമെന്നതിനാലാണ് പ്രതിരോധ നടപടികള്‍ കര്‍ക്കശമാക്കുന്നത്. ജില്ല കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പരിശോധനക്ക് വിധേയമാകുന്നവരുടെ പൂര്‍ണവിവരങ്ങള്‍ ആദ്യഘട്ടത്തില്‍ ശേഖരിക്കും.കോവിഡ് പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ ഗൂഗിള്‍ ഫോം വഴി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. കണ്ട്രോള് റൂമില്‍നിന്ന് ശേഖരിക്കപ്പെട്ട വിവരങ്ങള്‍ താഴേത്തട്ടിലേക്ക് കൈമാറും. കുടുംബശ്രീ സി.ഡി.എസ് വഴി എ.ഡി.എസിലേക്കും ഇവിടെ നിന്നും അയല്‍ക്കൂട്ടങ്ങളിലേക്കും വിവരങ്ങള്‍ നല്‍കും. ക്വാറൻറീന് ലംഘനം നടത്തുന്നവര്‍ക്കെതിരെ വാര്‍ഡ്തല ആര്.ആര്.ടികള്‍ക്കൊപ്പം കുടുംബശ്രീ പ്രവര്‍ത്തകരും അണിനിരക്കും. പരിശോധനക്ക് വിധേയമായവര്‍ ഫലം വരുന്നതിന് മുമ്പേ ശ്രദ്ധയില്ലാതെ കറങ്ങിനടക്കുന്നവരെ ഇവര്‍ നിരീക്ഷിക്കും. ആദ്യഘട്ടത്തില്‍ ഇത്തരം ആളുകള്‍ക്കെതിരെ ശക്തമായ താക്കീതുനല്കും. പിന്നീടും ആവര്‍ത്തിച്ചാല്‍ ഇവര്‍ക്കായുള്ള പ്രത്യേക ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും.
ഇവര്‍ക്കെതിരെ പിഴചുമത്താനും നിര്‍ദേശിച്ചു. നിലവിലുള്ള വാര്‍ഡ്തല ആര്.ആര്.ടികളില്‍ അയല്‍ക്കൂട്ടസമിതി അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തും. ആര്.ആര്.ടികളുടെ ചുമതല ബന്ധപ്പെട്ട വാര്‍ഡ് കൗണ്‍സിലര്‍മാര്‍, മെംബര്‍മാര്‍ എന്നിവര്‍ വഹിക്കും. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തിയവര്‍ ഫലം വരുന്നതിന് മുമ്പേ സ്വയം നിയന്ത്രണങ്ങളില്ലാതെ ഇടപെടുന്നത് രോഗവ്യാപനത്തിെൻറ തോത് വര്‍ധിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.