മണ്ണിടിച്ചിൽ ഭീഷണി; ദുരിതം പേറി ചേനമല നിവാസികൾ
text_fieldsകൽപറ്റ: ഒരു മഴ പെയ്താൽ ഏതുസമയവും മണ്ണിടിയുമെന്ന ഭീതിയിൽ കഴിയുകയാണ് ചേനമല നാലുസെൻറ് കോളനിക്കാർ. കൽപറ്റ നഗരസഭ 23ാം വാർഡ് അഡ്ലൈഡിൽ ചേനമല പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളിൽ പകുതിയിലേറെയും പട്ടികജാതി–വർഗ ഇതര വിഭാഗത്തിൽപെട്ടവരാണ്. കുന്നിനു മുകളിലെ ചെങ്കുത്തായ ഭാഗത്ത് സ്ഥിതിചെയ്യുന്ന കോളനിയിലെ മിക്ക വീടുകളുടെയും സ്ഥിതി പരിതാപകരമാണ്. വീടുകൾ പലതും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നവയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പ്രദേശത്തെ വസന്തൻ, ആറുമുഖൻ, സുകുമാരൻ എന്നിവരുടെ വീടുകളിൽ മണ്ണിടിഞ്ഞു. വീടിെൻറ പിറകിലും മുൻവശത്തും മണ്ണിടിച്ചിൽ ഉണ്ടായതോടെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഈ കുടുംബങ്ങളെ മാറ്റിയത്.
മണ്ണിടിച്ചിലിൽ വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. ടി. സിദ്ദീഖ് എം.എൽ.എ കഴിഞ്ഞദിവസം സ്ഥലം സന്ദർശിക്കുകയും പ്രശ്ന പരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും അറിയിച്ചിരുന്നു. മഴ കനത്താൽ ബന്ധുവീടുകളിലേക്ക് താമസം മാറേണ്ട ഗതികേടിലാണ് വർഷങ്ങളായി പ്രദേശവാസികൾ. വിഷയത്തിൽ വില്ലേജ് ഓഫിസർ മുതൽ മന്ത്രിവരെയുള്ളവർക്ക് പരാതി നൽകിയിട്ടും പ്രയോജനവുമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.