അഭിഭാഷകന്‍റെ ആത്മഹത്യ: എസ്.ഐ.ബി ശാഖകളിലേക്ക് മാർച്ചും ഉപരോധവും
text_fieldsകൽപറ്റ/പുൽപള്ളി: ജപ്തി ഭീഷണിയെത്തുടർന്ന് അഭിഭാഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകൾക്ക് മുന്നിലേക്ക് സംയുക്ത കർഷക സമര സമിതിയുടെ നേതൃത്വത്തിൽ മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. ബാങ്കിന്‍റെ ജപ്തി ഭീഷണിയെ തുടർന്ന് മെയ് 11 ആണ് അഡ്വ. ടോമി ഇരുളത്തെ വീട്ടിൽ ആത്മഹത്യ ചെയ്തത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ബാങ്കിന്‍റെ പുൽപള്ളി ശാഖക്ക് മുന്നിൽ പ്രക്ഷോഭം ആരംഭിച്ചു. മെയ് 18ന് ബാങ്ക് അധികൃതർ സമരസമിതിയുമായി ഉണ്ടാക്കിയ ഒത്തു തീർപ്പ് പ്രകാരം വായ്പാ കുടിശ്ശിക എഴുതി തള്ളി ഭൂമിയുടെ ആധാരം കുടുംബത്തിന് തിരികെ നൽകാമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ, ബാങ്ക് ഏകപക്ഷീയമായി വ്യവസ്ഥകൾ ലംഘിക്കുകയായിരുന്നു. വ്യവസ്ഥകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംയുക്ത കർഷക സമര സമിതി ആഭിമുഖ്യത്തിൽ ജില്ലയിലെ ബാങ്ക് ശാഖകൾക്ക് മുന്നിൽ അനിശ്ചിത കാല പ്രക്ഷോഭം ആരംഭിച്ചത്.
പുൽപള്ളി സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല ഉപരോധം അഖിലേന്ത്യ കിസാൻ സഭ ദേശീയ ട്രഷറർ പി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. എ.വി. ജയൻ, എസ്.ജി. സുകുമാരൻ, ബെന്നി കുറുമ്പാലക്കാട്ട്, ചാക്കോച്ചൻ, റെജി ഓലിക്കരോട്ട്, കെ.എൻ. സുബ്രമണ്യൻ, സ്കറിയ, പ്രകാശ് ഗഗാറിൻ, ഗിരീഷ് പുൽപള്ളി, ഷാജഹാൻ, പി.കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. അമ്പലവയൽ ശാഖക്ക് മുന്നിൽ ഉപരോധ സമരം കർഷക സംഘം ജില്ല പ്രസിഡന്‍റ് ടി.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. എ.എം. ജോയ്, ടി.ഡി. മാത്യു, എ. രാജൻ, അനീഷ് ബി. നായർ, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
കർഷക ഐക്യസമര സമിതി പടിഞ്ഞാറത്തറ എസ്.ഐ.ബി മാർച്ചും ഉപരോധവും വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ജി. സജേഷ്, ജംഷീർ വേങ്ങപ്പള്ളി, കെ. രവീന്ദ്രൻ, പി. രാജീവൻ, സദാനന്ദൻ, റഷീദ് ചക്കര, കെ.സി. ജോസഫ് മാസ്റ്റർ, ജിജി ജോസഫ് എന്നിവർ സംസാരിച്ചു. മാനന്തവാടിയിൽ കർഷക സംഘം ജില്ല സെക്രട്ടറി പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വി.കെ. ശശീധരൻ അധ്യക്ഷത വഹിച്ചു. കെ.എം. ബാബു, എൻ.യു. ജോൺ, എം.പി. അനിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. കൺവീനർ കെ.എം. വർക്കി മാസ്റ്റർ സ്വാഗതവും എൻ.എം. ആന്‍റണി നന്ദിയും പറഞ്ഞു.
കൽപറ്റ ശാഖയിലേക്ക് നടന്ന മാർച്ചും ഉപരോധവും കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. ദിനേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.കെ. ശിവരാമൻ, മുഹമ്മദ് പഞ്ചാര, കെ. മുഹമ്മദാലി എന്നിവർ സംസാരിച്ചു. സനിത ജഗദീഷ്, വി.എം. റഷീദ്, ജി. മുരളീധരൻ, എ.പി. ഷാബു, പി.പി. ഹൈദ്രു എന്നിവർ നേതൃത്വം നൽകി. പനമരത്ത് കിസാൻ സഭ മണ്ഡലം സെക്രട്ടറി കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് മുള്ളംമട അധ്യക്ഷത വഹിച്ചു. എ. ജോണി, എം.എ. ചാക്കോ, പി.സി. വത്സല ടീച്ചർ, പി.കെ. ബാലസുബ്രഹ്മണ്യൻ, എം.ജെ. ഷാജി, വി. ചന്ദ്രശേഖരൻ, എം. മുരളി മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി.എം. ഉമ്മർ, സുധാകരൻ നീർവാരം, കാസിം പുഴയ്ക്കൽ, ഷൈനി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. മീനങ്ങാടിയിൽ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. സജി കാവനാക്കുടി അധ്യക്ഷത വഹിച്ചു. കെ.കെ. വിശ്വനാഥൻ, പി. വാസുദേവൻ, വി.എ. അബ്ബാസ്, സുധീഷ്, സണ്ണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.