ലോക്ഡൗണ്‍: അവശ്യസേവന വിഭാഗക്കാരുടെ യാത്രകള്‍ക്ക് മാര്‍ഗരേഖയായി
text_fieldsകൽപറ്റ: ലോക്ഡൗണ്‍ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, ജില്ലയിലെ അവശ്യ സാമഗ്രികളുടെ വിതരണക്കാര്‍, ജീവനക്കാര്‍, സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള മറ്റ് വിഭാഗങ്ങള്‍ എന്നിവര്‍ക്ക് ജില്ലക്കകത്തെ സഞ്ചാരവുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
അവശ്യസാധനങ്ങള്‍ വിൽക്കുന്ന കടകളിലെ ജീവനക്കാര്‍, ഉത്തരവില്‍ പരാമര്‍ശിച്ച മറ്റ് വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവര്‍, https://covid19jagratha.kerala.nic.in/home/addShopPermit എന്ന ഓണ്‍ലൈന്‍ സൗകര്യം ഉപേയാഗിച്ച് പാസ് എടുക്കേണ്ടതും പൊലീസ് ആവശ്യപ്പെടുന്നമുറക്ക് കാണിക്കേണ്ടതുമാണ്.
https://covid19jagratha.kerala.nic.in/home/addShopPermit എന്ന പോര്‍ട്ടലില്‍ ലഭിക്കുന്ന അപേക്ഷകളില്‍ തീര്‍പ്പ് കൽപിച്ച് പാസ് നല്‍കേണ്ടത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരാണ്. പാസ് ലഭിക്കേണ്ടവര്‍ ഒരു കാരണവശാലും ഓഫിസില്‍ നേരിട്ട് വരുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനം ഉറപ്പാക്കണം.
ലോക്ഡൗണില്‍ പ്രവര്‍ത്തിക്കേണ്ട അവശ്യവിഭാഗങ്ങളായ ദുരന്തനിവാരണം, റവന്യൂ, ആരോഗ്യം, പൊലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, വെറ്ററിനറി, സാമൂഹികസുരക്ഷാ സ്ഥാപനങ്ങള്‍, പ്രിൻറിങ്, ഇന്‍ഷുറന്‍സ്, മറ്റ് മെഡിക്കല്‍ സേവനങ്ങള്‍, ട്രഷറി, കലക്ടറേറ്റ്, വൈദ്യുതി, ജലവിതരണം, സാനിറ്റേഷന്‍, ഫോറസ്റ്റ്, ഹോം ഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ്, തദ്ദേശ സ്വയംഭരണം, സിവില്‍ സപ്ലൈസ്, വ്യവസായം, തൊഴില്‍, ഐ.ടി മിഷന്, എന്‍.ഐ.സി, ജലസേചനം എന്നിവയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സഞ്ചാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഐ.ഡി കാര്‍ഡ് പരിശോധിച്ച് ബോധ്യപ്പെട്ട് അനുവദിക്കാവുന്നതാണ്. ഇവരോട് മറ്റുതരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടാന്‍ പാടുള്ളതല്ല. ദുരന്തനിവാരണം, റവന്യൂ, തദ്ദേശ സ്വയംഭരണം, ആരോഗ്യം എന്നീ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് രാത്രിയിലും യാത്രചെയ്യേണ്ട സാഹചര്യവും പരിഗണിക്കണം.
സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്നമുറക്ക് യാത്ര തുടരാന്‍ അനുമതി നല്‍കണം.
സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ച സ്ഥാപനങ്ങള്‍ക്ക്/ വ്യവസായങ്ങള്‍ക്ക് പ്രത്യേക പ്രവര്‍ത്തന അനുമതി ആവശ്യമില്ല. ഇവിടേക്ക് യാത്രചെയ്യുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് പാസ് ആവശ്യമുള്ളത്. പ്രസ്തുത വിഭാഗത്തിലുള്ളവര്‍ മേല്പറഞ്ഞ വെബ്സൈറ്റില്‍നിന്ന് പാസ് എടുക്കേണ്ടതാണ്.
പാസുകളുടെ ജില്ലതല നോഡല്‍ ഓഫിസറായി ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദിനെ ചുമതലപ്പെടുത്തി. കൃഷിക്കാര്‍, ദൈനംദിന തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ക്ക് സത്യവാങ്മൂലം കൈയില്‍ കരുതി യാത്ര ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.