ലോക്ഡൗൺ കർശനം; കൽപറ്റയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsകൽപറ്റ: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യമായി കൽപറ്റ ടൗണിൽ എത്തുന്നവർക്ക് പിഴയും താക്കീതുമായി പൊലീസ്. കൽപറ്റ എ.എസ്.പി അജിത്ത്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ടൗണിലും പരിസരങ്ങളിലും കർശന പരിശോധന നടത്തിയത്.
അനാവശ്യമായി ടൗണിലെത്തിയ 14ഓളം വാഹനങ്ങൾ പിടിച്ചെടുത്തു. 27ഓളം പേരിൽനിന്ന് പിഴയും ഈടാക്കി. വരും ദിവസങ്ങളിലും കർശന പരിശോധന തുടരും. അവശ്യസാധനങ്ങൾ വാങ്ങാനും ആശുപത്രിയിലേക്കും മറ്റുമുള്ള യാത്രകൾക്കും മാത്രമേ അനുമതി നൽകൂവെന്നും ജനങ്ങൾ സഹകരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
ലോക്ഡൗണ്‍ ലംഘനം; 45 കേസുകള്‍
ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ശനിയാഴ്ച ജില്ലയില്‍ വിവിധ െപാലീസ് സ്റ്റേഷനുകളിലായി 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശരിയായ വിധം മാസ്ക്ക് ധരിക്കാത്തതിന് 96 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയതിന് 76 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കാതെ പ്രവര്‍ത്തിച്ച അഞ്ച് കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ജില്ല െപാലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.