ലോക്സഭ ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു
text_fieldsകൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തില്‍ നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും പിന്നിട്ടതോടെ മത്സരാർഥികളുടെ ചിത്രം തെളിഞ്ഞു.
ആരും പത്രിക പിന്‍വലിച്ചില്ല. ഇതോടെ 16 സ്ഥാനാര്‍ഥികളാണ് വയനാട് ലോക്സഭ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. ഇവര്‍ക്ക് ചിഹ്നവും അനുവദിച്ചു.
വരണാധികാരിയും ജില്ല കലക്ടറുമായ ഡി.ആര്. മേഘശ്രീയുടെ നേതൃത്വത്തിലാണ് ചിഹ്നം അനുവദിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ലോക്സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ സംബന്ധിച്ച രജിസ്റ്ററുകളുടെ സൂക്ഷ്മപരിശോധന നവംബര്‍ മൂന്ന്, ഏഴ്, 11 തീയതികളില്‍ കലക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ ചെലവ് നിരീക്ഷകന്റെ നേതൃത്വത്തില്‍ നടക്കും.
അംഗീകൃത ഏജന്റ് നിശ്ചിത മാതൃകയിലുള്ള രജിസ്റ്റര്‍ പൂര്‍ണമായും പൂരിപ്പിച്ച് അനുബന്ധ രേഖകളും വൗച്ചറുകളും ബില്ലുകളും സഹിതം പരിശോധനക്ക് ഹാജരാക്കണം. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിശീലന ക്ലാസുകളില്‍ പങ്കെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.