ലോക്സഭ ഉപതെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി
text_fieldsകൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തില്‍ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. 16 സ്ഥാനാർഥികളാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ പരിശോധനക്ക് ശേഷം മത്സര രംഗത്തുള്ളത്. നവ്യാ ഹരിദാസ് (ഭാരതീയ ജനത പാര്‍ട്ടി), പ്രിയങ്ക ഗാന്ധി വാദ്ര (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), സത്യന് മൊകേരി (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ് (റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരങ് കോണ്‍ഗ്രസ് പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവു (ജതിയ ജനസേവ പാര്‍ട്ടി), എ. സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാർഥികളായ അജിത്ത് കുമാര്‍. സി, ഇസ്മയില്‍ സബിഉല്ല, എ. നൂര്‍മുഹമ്മദ്, ഡോ. കെ. പത്മരാജന്, ആര്. രാജന്, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിങ് യാദവ് എന്നിവരുടെ പത്രികയാണ് സൂക്ഷ പരിശോധനക്കു ശേഷം പ്രാബല്യത്തിലുള്ളത്.
വിവിധ മുന്നണികളുടെ സ്ഥാനാർഥി പട്ടികയില്‍ യഥാർഥ സ്ഥാനാർഥികളുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ സ്വീകരിച്ചതോടെ ഡമ്മിയായി നല്കിയ പത്രികകള്‍ അസാധുവാകുകയായിരുന്നു. വരണാധികാരിയും ജില്ല കലക്ടറുമായ ഡി.ആര്. മേഘശ്രീയുടെ നേതൃത്വത്തിലാണ് നടപടി പൂര്‍ത്തിയാക്കിയത്. ബുധനാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. അതിനു ശേഷം മണ്ഡലത്തിലെ അന്തിമ സ്ഥാനാർഥി പട്ടിക നിലവില്‍ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.