ലോക്സഭ തെരഞ്ഞെടുപ്പ്; വയനാട് ജില്ലയില്‍ 14,812 പുതിയ വോട്ടര്‍മാര്‍
text_fieldsകൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ 6,21,880 വോട്ടര്‍മാര്‍. 14,812 പേരാണ് പുതുതായി പേര് ചേര്‍ത്തത്. ആകെ വോട്ടര്‍മാരില്‍ 3,04,838 പുരുഷന്മാരും 3,17,041 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമാണുള്ളത്. മാനന്തവാടി നിയമസഭ മണ്ഡലത്തില്‍ 1,97,153, സുല്‍ത്താന്‍ ബത്തേരിയില്‍ 1,07,674, കല്പറ്റയില് 2,04,451 വോട്ടര്‍മാരുമാണുള്ളത്. 2024 ജനുവരി ഒന്നിന് 18 വയസ്സു പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക തയാറാക്കിയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 5,94,177 ആണ്.
അന്തിമ വോട്ടര്‍ പട്ടിക അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൗജന്യമായി ലഭിക്കും. പൊതുജനങ്ങള്‍ക്ക് താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ മുഖേന വോട്ടര്‍ പട്ടിക പരിശോധിക്കാം.
അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് നാമനിർദേശ പത്രിക സമര്‍പ്പണ തീയതി വരെ അപേക്ഷിക്കാം. 2024 മാര്‍ച്ചില്‍ 18 വയസ്സു പൂര്‍ത്തിയാകുന്നവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്കി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.