ലോക്സഭ തെരഞ്ഞെടുപ്പ്; കെ.പി. സത്യൻ സി.പി.ഐ (എം.എല്‍) സ്ഥാനാർഥി
text_fieldsകല്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സി.പി.ഐ (എം.എല്‍) സ്ഥാനാർഥിയായി കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.പി. സത്യൻ മത്സരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് പാർട്ടി മത്സരിക്കുന്ന ഏക മണ്ഡലമാണ് വയനാട്. ആലക്കോട് സ്വദേശിയായ സത്യൻ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രാജ്യത്ത് ഭരണ-പ്രതിപക്ഷ മുന്നണികള്‍ക്കെതിരെ ജനകീയ ബദല്‍ പടുത്തുയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ബി.ജെ.പി നേതൃത്വം നല്കുന്ന മുന്നണി വീണ്ടും അധികാരത്തിലെത്തുന്നത് തടയേണ്ടതുണ്ട്. എന്നാല്‍, പ്രതിപക്ഷത്ത് രൂപംകൊണ്ട ഇൻഡ്യ മുന്നണിക്ക് ഐക്യത്തോടെ മുന്നോട്ടുപോകാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ജനകീയ ബദല്‍ രൂപപ്പെടേണ്ടതും ശക്തിപ്രാപിക്കേണ്ടതും രാജ്യത്തിന്റെ ആവശ്യമാണെന്ന് നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.പി. കുഞ്ഞിരാമന്, അസി. സെക്രട്ടറി സാം പി. മാത്യു, കോഴിക്കോട് ജില്ല സെക്രട്ടറി പി.എം. ആലി, കെ.പി. സത്യന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.