ആനി രാജക്ക് പിന്തുണയുമായി മണിപ്പൂര്‍ സാമൂഹിക പ്രവർത്തക
text_fieldsകൽപറ്റ: പാര്‍ലമെന്റില്‍ ആനി രാജയുടെ സാന്നിധ്യം മണിപ്പൂരിലെ കുക്കി ജനത ആഗ്രഹിക്കുന്നതായി യു.എൻ.എയു ട്രൈബല്‍ വിമന്‍സ് ഫോറം വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫെ ഹുന്‍ജാന്‍. കൽപറ്റയില് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍.
വയനാട് മണ്ഡലത്തില്‍ ജനവിധി തേടുന്ന സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയംഗം ആനി രാജക്ക് ഐക്യദാർഢ്യവുമായി ജില്ലയില്‍ എത്തിയതായിരുന്നു അവർ. മണിപ്പൂര്‍ കലാപത്തെതുടര്‍ന്ന് ജില്ലയില്‍ വിദ്യാഭ്യാസത്തിനെത്തിയ കുക്കി കുട്ടികളെ കാണുകയും കൂടുതല്‍ പേര്‍ക്ക് പഠന സാധ്യത പറഞ്ഞുകൊടുക്കുകയും അവരുടെ സന്ദര്‍ശന ലക്ഷ്യമാണ്.
വ്യഥയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ഏതറ്റംവരെയും പോകുന്ന സ്ത്രീയാണ് ആനി രാജയെന്ന് ഹുന്‍ജാന്‍ പറഞ്ഞു. ആസൂത്രിത കലാപം മണിപ്പൂരില്‍ കുക്കി ജനതയുടെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ ആശ്വാസവുമായി ഓടിയെത്തിയവരുടെ മുന്‍നിരയിൽ ആനി രാജയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.