മുള്ളന്‍കൊല്ലിയില്‍ മാപ്പത്തോണ്‍ തുടങ്ങി
text_fieldsകൽപറ്റ: കബനി നദി പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായുളള മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ആരംഭിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്പേഴ്സൻ ജിസ്ര മുനീര്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മപദ്ധതി ജില്ല കോഓഡിനേറ്റര്‍ ഇ. സുരേഷ് ബാബു കാമ്പയിന് വിശദീകരിച്ചു. സി.ഡി.എസ് ചെയര്പേഴ്സൻ ജലജ സജി, വാര്‍ഡ് മെംബര്‍മാരായ ജോസ് നെല്ലയിടം, കെ.കെ. ചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു.
തൊഴിലുറപ്പ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍, നവകേരളം കര്‍മപദ്ധതി ആര്.പിമാര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാപ്പിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ജില്ലയിലെ പത്താമത്തെ പഞ്ചായത്താണ് മുളളന്‍കൊല്ലി. ഹരിത കേരളം മിഷൻ നേതൃത്വത്തില്‍ നവകേരളം കര്‍മ പദ്ധതി റിസോഴ്സ് പേഴ്സന്മാരടങ്ങിയ സംഘമാണ് മാപ്പിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സർവേ നടപടികള്‍ക്കായി ഐ.ടി മിഷന്റെ സാങ്കേതിക സഹായവുമുണ്ട്.
ഡിജിറ്റല്‍ മാപ്പത്തോണിലൂടെ രണ്ട് മീറ്റര്‍ സ്പഷ്ടതയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നിര്‍മിക്കുന്ന ഡിജിറ്റല്‍ ഭൂപടങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് പ്രദേശത്തെ ജല സ്രോതസ്സുകളുടെ ചെറിയ സവിശേഷതകള്‍ പോലും കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. മാപ്പിങ്ങിലൂടെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ പഠിച്ച് കൃത്യമായ ആസൂത്രണവും പദ്ധതി നിർവഹണവും നടത്താം. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഒരു പ്രദേശത്തെ വിഭവങ്ങളും സവിശേഷതകളും ഡിജിറ്റല്‍ ഭൂപടമായ ഓപണ്‍ സ്ട്രീറ്റ് മാപ്പില്‍ രേഖപ്പെടുത്താൻ കഴിയുമെന്നത് സവിശേഷതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.