ആധാർ വിവരങ്ങള്‍ പുതുക്കാൻ മെഗാ ഡ്രൈവ്
text_fieldsആധാർ ഡ്രൈവ് പോസ്റ്റർ കലക്ടർ ഡോ. രേണുരാജ് കേരള
യു.ഐ.ഡി.എ.ഐ ഡയറക്ടർ വിനോദ് ജേക്കബ് ജോണിന്
നൽകി പ്രകാശനം ചെയ്യുന്നു
കൽപറ്റ: പത്ത് വര്‍ഷം മുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നതിന് ജില്ലയില്‍ ആധാര്‍ മെഗാ ഡ്രൈവ് നടത്തും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ആധാര്‍ മോണിറ്ററിങ് യോഗം ചേര്‍ന്നു. അക്ഷയ ജില്ല പ്രോജക്ട് ഓഫിസ് തയാറാക്കിയ കാമ്പയിന് പോസ്റ്റര്‍ യോഗത്തില്‍ പ്രകാശനം ചെയ്തു.
ആദ്യഘട്ടത്തില്‍ കലക്ടറേറ്റ്, മിനി സിവില്‍ സ്റ്റേഷന്, താലുക്ക് ഓഫിസ് എന്നിവടങ്ങളിലായിരിക്കും മെഗാ ഡ്രൈവ്. പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കും. യു.ഐ.ഡി.എ.ഐ കേരള ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, ആധാര്‍ എൻറോള്‍മെന്റ് ഏജന്‍സികളായ അക്ഷയ, ബാങ്ക്, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.