മന്ത്രി കെ.ടി. ജലീലിെൻറ രാജി; പ്രതിഷേധം അലയടിച്ചു
text_fieldsകൽപറ്റ: സ്വർണക്കടത്തു കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജിെവക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൽപറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രിയുടെ കോലം കത്തിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് ടി.എം. സുബീഷ്, ജില്ല ഉപാധ്യക്ഷൻ പി.ജി. ആനന്ദ്കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷാജിമോൻ ചൂരൽമല, പി.എം. സുകുമാരൻ, എസ്.ടി. മോർച്ച ജില്ല അധ്യക്ഷൻ കെ. സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി
യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി
കൽപറ്റ: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൽപറ്റയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ല പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി. സുനീർ അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി സി. ജയപ്രസാദ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഗിരീഷ് കൽപറ്റ, കെ.കെ രാജേന്ദ്രൻ, സാലി റാട്ടക്കൊല്ലി, ഡിേൻറാ ജോസ്, സലീം കാരാടൻ, ജറീഷ്, ആൻറണി, ഡിറ്റോ പി. ആബിദ്, കെ. ആൽബർട്ട് എന്നിവർ സംസാരിച്ചു.
യൂത്ത് ലീഗ് പ്രതിഷേധം
സുൽത്താൻ ബത്തേരി: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ജില്ല ജനറൽ സെക്രട്ടറി സി.കെ. ഹാരിഫ്, സമദ് കണ്ണിയൻ, സി.കെ. മുസ്തഫ, മുസ്തഫ കുരുടൻകണ്ടി, റിയാസ് കല്ലുവയൽ, സാലിം പഴേരി, നൗഷാദ് മംഗലശേരി, ഹാരിസ് ബനാന, ഷംസു മൈതാനികുന്ന്, ഇല്യാസ് എന്നിവർ നേതൃത്വം നൽകി.
കൽപ്പറ്റ: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൽപറ്റ മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി സി. ശിഹാബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അസീസ് അമ്പിലേരി, കെ.കെ. നൗഫൽ, എം. കെ. ഫാരിസ്, ശിഹാബ് റാട്ടക്കൊല്ലി, ഒ.പി. ഷമീർ, ഷംസാസ് റാട്ടക്കൊല്ലി, എൻ.കെ. മുജീബ്, കെ. റൗഉഫ് എന്നിവർ നേതൃത്വം നൽകി. മന്ത്രി ജലീലിെൻറ കോലം കത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.