മഴക്കാല മുന്നൊരുക്കം; ജില്ലയില്‍ 214 ദുരന്ത മേഖല പ്രദേശങ്ങള്‍
text_fieldsകൽപറ്റ: ജില്ലയില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിന് 251 ക്യാമ്പുകള്‍ കണ്ടെത്തിയതായി ജില്ല ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ജില്ല കലക്ടര്‍ ഡോ. രേണുരാജിന്റെ നിര്‍ദേശ പ്രകാരം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മഴക്കാലത്തിന് മുന്നോടിയായി ദുരന്ത സാധ്യത പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങള്‍, ദുരിതാശ്വാസ ക്യാമ്പ് സജ്ജീകരണം, ആളുകളെ ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍, താലൂക്ക്തല കണ്ട്രോള് റൂം സജ്ജീകരണം സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ക്യാമ്പുകള്‍ക്കായി കണ്ടെത്തിയ സ്ഥാപനങ്ങളില്‍ 30330 അംഗങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ 214 ദുരന്ത മേഖല പ്രദേശങ്ങള്‍ കണ്ടെത്തി. അടിയന്തര ഘട്ടങ്ങളില്‍ ദുരന്ത സാധ്യത മേഖലയില്‍ താമസിക്കുന്ന 8824 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ട്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളില്‍ നിന്നും ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായും സന്നദ്ധ സംഘടനകളുടെ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പുകള്‍ പുനസംഘടിപ്പിക്കുകയും ചെയ്തു. ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ല -താലൂക്ക് തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് ഓറഞ്ച് അലര്‍ട്ട്
കൽപറ്റ: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയില്‍ ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും (115 മി.മീ) അതിശക്തവുമായ (115 മി.മീ മുതല്‍ 204.5 മി.മീ) മഴക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ല ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കണ്ട്രോൾ റൂം നമ്പറുകള്‍
ജില്ല അടിയന്തര കാര്യനിര്‍ഹണന
കേന്ദ്രം 1077 (ടോള്‍ ഫ്രീ)
04936 -204151
9562804151, 8078409770
സുല്‍ത്താന്‍ ബത്തേരി
താലൂക്ക് 220296, 223355
6238461385
മാനന്തവാടി
താലൂക്ക് 04935-240231, 241111
9446637748
വൈത്തിരി
താലൂക്ക് 8590842965, 9447097705
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.