പ്രബന്ധ രചനയിൽ അമ്മ, പോസ്റ്റർ രചനയിൽ മകൻ
text_fieldsകൽപറ്റ: കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി നടത്തിയ പ്രബന്ധ രചന മത്സരത്തില്‍ ജില്ലയില്‍ ഒന്നാംസ്ഥാനം മക്കിയാട് ഹോളി ഫേസ് ഹൈസ്കൂള്‍ അധ്യാപിക സുനിത തങ്കപ്പന് കരസ്ഥമാക്കി.
ദ്വാരക സ്വദേശി വി.എസ്. പ്രസാദാണ് സുനിതയുടെ ഭര്‍ത്താവ്. വിദ്യാർഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചന മത്സരത്തില്‍ ജില്ലയില്‍ ഒന്നാംസ്ഥാനം ഇവരുടെ മകനും വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയുമായ ശ്രീഹര്‍ഷ് എസ്. പ്രസാദ് കരസ്ഥമാക്കി. ബംഗളൂരുവില്‍ പഠിക്കുന്ന ശ്രീരാഗ് എസ്. പ്രസാദ് സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.