മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; അനിശ്ചിതകാല ഉപവാസ സമരം നൂറ് ദിവസം പിന്നിട്ടു
text_fieldsകൽപറ്റ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.(എം.എൽ) റെഡ് സ്റ്റാർ നടത്തുന്ന അനിശ്ചിതകാല ഉപവാസ സമരം നൂറു ദിവസം പിന്നിട്ടു.
പുനരധിവാസം അവകാശമാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് എന്ന് പ്രഖ്യാപിച്ചും ഹാരിസൺ ഉൾപ്പെടെ തോട്ടം മാഫിയകൾ കൈയടക്കിയ മുഴുവൻ ഭൂമിയും തിരിച്ചു പിടിക്കുക, ദുരന്തമുഖത്ത് താമസിക്കുന്ന കുടുംബങ്ങളെ കൃഷിഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വയനാട് കലക്ടറേറ്റ് പടിക്കൽ കഴിഞ്ഞ നൂറു ദിവസമായി സമരം നടത്തുന്നത്.
അവസാന കുടുംബത്തെയും പുനരധിവസിപ്പിക്കുന്നതു വരെ സമരം തുടരുമെന്ന പ്രമേയം ജില്ല സെക്രട്ടറി കെ.വി. പ്രകാശ് അവതരിപ്പിച്ചു. പി.എം. ജോർജ്, ബിജി ലാലിച്ചൻ, പി.ടി. പ്രേമാനന്ദ്, എം.കെ. ഷിബു, സി.ജെ. ജോൺസൺ, കെ.ജി. മനോഹരൻ, കെ. പ്രേംനാഥ്, എം.കെ. ബിജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.