'നാർകോട്ടിക് ഡ്രഗ്സ്' സ്പെഷൽ ഡ്രൈവ്; ജില്ലയിൽ രജിസ്റ്റര്‍ ചെയ്തത് 91 കേസുകൾ
text_fieldsകൽപറ്റ: നിരോധിത മയക്കുമരുന്നു കടത്തും ഉപയോഗവും വിൽപപനയും തടയുക എന്ന ലക്ഷ്യവുമായി ഒരാഴ്ചയായി നടത്തിയ 'നാർകോട്ടിക് ഡ്രഗ്സ്' സ്പെഷൽ ഡ്രൈവിൽ ജില്ലയിൽ 91 കേസുകൾ രജിസ്റ്റർ ചെയ്യുകയും, വാഹനങ്ങൾ പിടിച്ചെടുക്കുകയും അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്െതന്ന് ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു.
അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയവ വിൽപന നടത്തുന്നവരെയും അത് ഉപയോഗിക്കുന്നവരെയുമാണ് നിരോധിത ലഹരി വസ്തുക്കൾ സഹിതം അറസ്റ്റ് ചെയ്ത് കേെസടുത്തത്.
ഓരോ പൊലീസ് സ്റ്റേഷനിലും എസ്.എച്ച്.ഒയുടെ കീഴിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സേനയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായുള്ള പരിശോധനയാണ് നടക്കുന്നത്.
വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ശക്തമായ പരിശോധന തുടരുമെന്നും ഓരോ സ്റ്റേഷൻ പരിധിയിലും ലഹരി വസ്തുക്കൾ വിൽപന നടത്തുന്ന ആളുകളെ പ്രത്യേകം നിരീക്ഷിക്കുന്നതിനും കേസിൽ ഉൾപ്പെടുന്നവരെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും എല്ലാ സബ് ഡിവിഷൻ ഡിവൈ.എസ്.പിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും നിർദേശം നൽകിയതായും ജില്ല പൊലീസ് മേധാവി വ്യക്തമാക്കി.
രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പിടിയിൽ
കൽപറ്റ: കഞ്ചാവ് റൈഡിനിടെ ഓടിരക്ഷപ്പെട്ട പ്രതിയെ പിടികൂടി. മുമ്പും നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായിരുന്ന കടമാൻചിറ കുപ്പാടിയിലെ ശ്രീജേഷിനെയാണ് (32) ശനിയാഴ്ച സുൽത്താൻ ബത്തേരി ടൗണിൽവെച്ച് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ആന്റി ഗുണ്ടാസ്ക്വാഡും സുൽത്താൻ ബത്തേരി എസ്.ഐ ജെ. ഷജീമും സംഘവും പിടികൂടിയത്. രഹസ്യവിവരത്തെതുടർന്ന് സുൽത്താൻ ബത്തേരി എസ്.ഐ ജെ. ഷജീമും സംഘവും കുപ്പാടിയിലെ ബൈക്ക് വർക്ഷോപ്പിൽ ജനുവരി 26ന് റെയ്ഡ് നടത്തി 220 ഗ്രാം കഞ്ചാവു പിടികൂടിയപ്പോൾ പൊലീസിെൻറ കണ്ണുവെട്ടിച്ചു പ്രതി രക്ഷപ്പെടുകയായിരുന്നു.
ബസിൽനിന്ന് കഞ്ചാവ് പിടികൂടി
കൽപറ്റ: മുത്തങ്ങ-മൂലഹള്ളയിൽ നടത്തിയ വാഹനപരിശോധനയിൽ മൈസൂരുവിൽനിന്ന് ബത്തേരിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ്ബസിലെ രണ്ട് യാത്രക്കാരിൽനിന്ന് കഞ്ചാവ് പിടികൂടി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരായ കേളക്കവല, കളനാടിക്കൊല്ലിയിലെ അഭിനവ് കെ. ബേബി (19), കളനാടിക്കൊല്ലിയിലെ അജിത്ത് (19) എന്നിവരിൽനിന്ന് 170 ഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്.
ജില്ല പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സേനാംഗങ്ങളും ആന്റി ഗുണ്ട സ്ക്വാഡും വയനാട് പൊലീസ് ഡോഗ് സ്ക്വാഡും സംയുക്തമായി സുൽത്താൻ ബത്തേരി എസ്.ഐ ജെ. ഷജീമിെൻറയും സംഘത്തിെൻറയും നേതൃത്വത്തിൽ മുത്തങ്ങ-മൂലഹള്ളിയിൽ വാഹനപരിശോധന നടത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.