ദേശീയ ലോക് അദാലത്ത്: കേസുകൾ തീർപ്പാക്കാൻ അവസരം
text_fieldsകൽപറ്റ: ദേശീയ നിയമ സേവന അതോറിറ്റി ജില്ലയിലെ കല്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ ഫെബ്രുവരി 11ന് ദേശീയ ലോക് അദാലത്ത് നടത്തുന്നു. പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍ സംബന്ധിച്ച പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി, വെള്ളക്കരം, മെയ്ന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ നേരിട്ട് നല്‍കാം.
വിവിധ കോടതിയില്‍ ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്കുകേസുകള്‍, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതി കേസുകള്‍, കുടുംബ കോടതിയിലുള്ള വിവാഹമോചന കേസുകള്‍ ഒഴികെയുള്ള കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍, സർവിസ് സംബന്ധിച്ച കേസുകള്‍, സിവില്‍ കോടതി കേസുകളും അദാലത്തില്‍ തീര്‍പ്പാക്കാം. പരാതികള്‍ ജനുവരി 28വരെ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് ലീഗല്‍ സർവിസസ് കമ്മിറ്റി ഓഫിസുമായോ ജില്ല ലീഗല്‍ സർവിസസ് അതോറിറ്റിയുമായോ ബന്ധപ്പെടാം. ഫോണ്‍: 04936 207800.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.