നീറ്റ് പരീക്ഷ എഴുതാം; കോഴിക്കോട്ടേക്ക് സ്പെഷൽ സർവിസുമായി കെ.എസ്.ആർ.ടി.സി
text_fieldsകൽപറ്റ: നീറ്റ് പരീക്ഷ എഴുതാൻ പോകുന്നവർക്കായി കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരിയിൽനിന്ന് കോഴിക്കോട്ടേക്ക് സ്പെഷൽ സർവിസ് നടത്തും. 13നാണ് പ്രത്യേക സർവിസ്. ബസ് ടിക്കറ്റിന് ഓൺലൈൻ ബുക്കിങ് വ്യാഴാഴ്ച ആരംഭിക്കും. പോകുന്ന ബസിൽ തന്നെ വൈകീട്ട് തിരിച്ചുവരാനുള്ള സൗകര്യവും ലഭ്യമാണ്.
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് ജില്ലയിൽ സെൻററില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വാഹന സൗകര്യമില്ലാതെ പ്രയാസപ്പെടുന്നവർക്ക് കെ.എസ്.ആർ.ടി.സി സർവിസ് അനുഗ്രഹമാകും.
യാത്രക്കാരുടെ ലഭ്യത അനുസരിച്ചായിരിക്കും സർവിസ് നടത്തുന്ന ബസുകളുടെ എണ്ണം ക്രമീകരിക്കുക. ആവശ്യക്കാരുണ്ടെങ്കിൽ മറ്റു ജില്ലകളിലേക്കും സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. റിസർവ് ചെയ്യുന്നതിന് www.online.keralartc.com സന്ദർശിക്കുക. ഫോൺ: 04936-220217
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.