രാത്രിയും നീണ്ട ജനാധിപത്യം; പോളിങ് 73.26%
text_fieldsകൽപറ്റ: അതിരാവിലെ വൻവേഗതയിൽ തുടങ്ങി ഉച്ചക്ക് മന്ദഗതിയിലായി വൈകീട്ടും രാത്രിയും അതിവേഗത്തിൽ തുടർന്ന് വയനാട് ലോക്സഭ മണ്ഡലത്തിൽ വോട്ടെടുപ്പ്. വെള്ളിയാഴ്ച രാത്രി 9.30നുള്ള കണക്കനുസരിച്ച് 73.26 ആണ് പോളിങ് ശതമാനം. അന്തിമ കണക്കു വരുമ്പോൾ ശതമാനത്തിൽ നേരിയ വ്യത്യാസമുണ്ടാകും.
2019ൽ 80.37 ശതമാനമായിരുന്നു. അതേസമയം, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിൽ ഇത്തവണ വലിയ കുറവുണ്ടായെങ്കിലും വോട്ടർമാരുടെ എണ്ണത്തിൽ 15000 ത്തിന്റെ കുറവ് മാത്രമാണുള്ളത്. ഇത്തവണ പുതിയവോട്ടർമാർ കൂടിയതിനാലാണ് ഇത്. വേനൽചൂട് ആയതിനാൽ രാവിലെ 6.30 ഓടെ തന്നെ മിക്ക ബൂത്തുകളിലും നീണ്ട നിര ഉണ്ടായിരുന്നു. വെള്ളിയാഴ്ച ആയതിനാൽ മുസ്ലിം മത വിശ്വാസികൾ രാവിലെ തന്നെ വോട്ടുചെയ്യാനായി എത്തിയതും രാവിലെയുള്ള തിരക്കിന് കാരണമായി.
എന്നാൽ, ഉച്ചയോടെ തിരക്ക് തീരെ കുറഞ്ഞു. എന്നാൽ, വൈകീട്ടോടെ ജനം കൂട്ടമായി വോട്ട് രേഖപ്പെടുത്താനെത്തിയതിനാൽ പലയിടത്തും രാത്രി ഏറെ വൈകിയാണ് പോളിങ് അവസാനിച്ചത്. വൈകീട്ട് ആറിന് ക്യൂവിലുള്ള എല്ലാവർക്കും സ്ലിപ്പ് നൽകുകയാണ് ചെയ്തത്. പലയിടത്തും 300 ഓളം ആളുകൾ ക്യൂവിലുണ്ടായിരുന്നു. വോട്ടിങ് യന്ത്രം തകരാറിലായതോടെ വോട്ടെടുപ്പ് ഏറെ നീളുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.