അടിസ്ഥാന സൗകര്യങ്ങൾ അകലെ; ദുരിതംപേറി പരക്കുനി കോളനിക്കാർ
text_fieldsകൽപറ്റ: പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പനമരം പരക്കുനി പണിയ കോളനിക്കാരുടെ ദുരിതത്തിന് അറുതിയില്ല. വാസയോഗ്യമായ വീടുകളുടെ അഭാവമാണ് കോളനിവാസികളെ ദുരിതത്തിലാക്കുന്നത്.
പനമരം ടൗണിൽനിന്നും രണ്ടു കിലോമീറ്റർ അകലെ പുഴയോരത്താണ് പരക്കുനി കോളനി. 2018ലെയും 2019ലെയും പ്രളയത്തോടെ കോളനിക്കാരുടെ ഒട്ടുമിക്ക വീടുകളും വാസയോഗ്യമല്ലാതായി.
വീട് അറ്റകുറ്റപ്പണി നടത്താനോ പുതിയ വീട് വെച്ചുകൊടുക്കാനോ ആദിവാസി ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ അധികാരികള്‍ തയാറായിട്ടില്ല. നിലവിൽ നാമമാത്രമായ വീടുകൾ മാത്രമാണ് കുടുംബങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. പണിയ, കുറിച്യ, കുറുമ വിഭാഗത്തിൽപ്പെട്ട 50 കുടുംബങ്ങളാണ് പരക്കുനി കോളനിയിലുള്ളത്.
ഭൂരിഭാഗവും പണിയ വിഭാഗമാണ് താമസിക്കുന്നത്. പ്രായം ചെന്നവരും കുട്ടികളും കോളനിയിലെ തറയിലാണ് അന്തിയുറക്കം. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍ പോലും ഇല്ലാത്തത് അന്തേവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവര്‍ക്ക് പ്രഥമികാവശ്യങ്ങള്‍ക്ക് സ്വകാര്യ തോട്ടങ്ങള്‍ തേടി പോകേണ്ട ഗതികേടാണ്. സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയില്‍ പഞ്ചായത്തോ മറ്റ് അധികൃതരോ കോളനിയിലേക്ക് തിരിഞ്ഞുനോക്കിയില്ല.
മിക്ക വീടുകളും തകരം വലിച്ചുകെട്ടി നിർമിച്ചവയാണ്. പുഴയോരത്താണ് ഇവ സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് വീട് ഒഴിയേണ്ട സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.