വിദഗ്ധ ചികിത്സക്ക് പണമില്ല; അർബുദം ബാധിച്ച ആദിവാസി വയോധികൻ ദുരിതം പേറുന്നു
text_fieldsകൽപറ്റ: വിദഗ്ധ ചികിത്സക്ക് പണമില്ലാതെ വായിൽ അർബുദം ബാധിച്ച ആദിവാസി വയോധികൻ ദുരിതം പേറുന്നു. കൽപറ്റ നഗരസഭ 23ാം വാർഡിലെ പടവുരം പണിയ കോളനിയിൽ താമസിക്കുന്ന രാജനാണ് (53) മതിയായ ചികിത്സ കിട്ടാതെ വേദന കടിച്ചമർത്തി ദിവസങ്ങൾ തള്ളിനീക്കുന്നത്.
കൂലിപ്പണിക്കാരനായ രാജൻ മാസങ്ങൾക്കു മുമ്പാണ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ വായിൽ അർബുദം സ്ഥിരീകരിച്ചു. നിലവിൽ നല്ലൂർനാട് കാൻസർ സെൻററിൽ ചികിത്സ തേടുന്നുണ്ടെങ്കിലും അസുഖത്തിന് ഒരു മാറ്റവുമില്ല. ഇടതുകവിളിെൻറ ഒരുഭാഗം പഴുത്ത് വ്രണങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. വേദനമൂലം ഭക്ഷണംപോലും കഴിക്കാൻ പറ്റാത്ത സ്ഥിതിയാണ്.
കോളനിയിൽ എത്തിപ്പെടാൻ വാഹന സൗകര്യം ഇല്ലാത്തതിനാൽ ചികിത്സക്ക് ആശുപത്രിയിൽ പോകാനും പ്രയാസപ്പെടുകയാണ്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ വലിയ പ്രയാസത്തിലാണ് രാജൻ ജീവിക്കുന്നത്. ഭാര്യയും നാലു കുട്ടികളുമടങ്ങുന്ന കുടുംബം ബന്ധപ്പെട്ടവരുടെ കനിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.