വാങ്ങാനാളില്ല; കാര്‍ഷിക വിള തൈകള്‍ നഴ്സറികളില്‍ കെട്ടിക്കിടക്കുന്നു
text_fieldsകല്പറ്റ: മഴക്കാലത്ത് പോലും കാര്‍ഷികവിളകളുടെ തൈകള്‍ വാങ്ങാനാളില്ലാതായതോടെ ലക്ഷങ്ങള്‍ മുടക്കിയ ജില്ലയിലെ നഴ്സറിയുടമകള്‍ ദുരിതത്തില്‍. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സാധാരണ കാര്‍ഷികവിളകളുടെ തൈകള്‍ ധാരാളമായി വിറ്റുപോകുന്നത്. എന്നാല്‍, ആഗസ്റ്റ് അവസാനത്തിലേക്കെത്തിയിട്ടും തൈകള്‍ വാങ്ങാന്‍ ആളില്ലാതായതാണ് നഴ്സറിയുടമകളെ പ്രതിസന്ധിയിലാക്കുന്നത്. സാധാരണ നഴ്സറികള്‍ക്ക് പുറമെ, കാര്‍ഷികവിളകളുടെ തൈകള്‍ മാത്രം ഉൽപാദിപ്പിച്ച് വില്‍ക്കുന്ന നിരവധി കര്‍ഷകരും വയനാട്ടിലുണ്ട്. ഇവരില്‍ പലരും കാര്‍ഷികമേഖലയിലെ പ്രതിസന്ധികളെ അതിജീവിക്കുന്നത് വര്‍ഷകാലത്തെ തൈ വില്പനയിലൂടെയാണ്.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ നിരവധി തൊഴിലാളികളെ വെച്ച് കൂട നിറച്ച് മുളപ്പിച്ചെടുത്ത തൈകളാണ് ഇപ്പോള്‍ പലയിടത്തും കെട്ടിക്കിടന്ന് നശിക്കുന്നത്. കോവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധികളാണ് തൈ വില്പനയെയും പ്രധാനമായും ബാധിച്ചത്. കാര്‍ഷിക മേഖലയില്‍ വന്യമൃഗശല്യവും വിലത്തകര്‍ച്ചയും രൂക്ഷമായതോടെ പലരും കാര്‍ഷികവൃത്തിയില്‍നിന്ന് തന്നെ പിന്തിരിയുന്ന സാഹചര്യമാണ്. ഇതിനുപുറമെ ഓണ്‍ലൈന്‍ വഴി തൈകള്‍ എത്തിച്ചുനല്‍കുന്നത് ജില്ലയില്‍ പതിവായതോടെ പ്രാദേശിക നഴ്സറികളെ പലരും ആശ്രയിക്കാതെയുമായി. ഓരോ വര്‍ഷം തൈ ഉൽപാദനവുമായി ബന്ധപ്പെട്ട് നിരവധിപേര്‍ക്ക് ജോലി ലഭിക്കുമായിരുന്നു. കോവിഡ് വ്യാപനത്തോടെ ജനങ്ങള്‍ പുറത്തിറങ്ങാത്തതും തിരിച്ചടിയായി. വായ്പയെടുത്തും മറ്റും തൈകളൊരുക്കിയവരാണ് ഏറെ ദുരിതത്തിലായത്. വര്‍ഷങ്ങളായി വളരെ ഉത്തരവാദിത്തത്തോടെ തൈകള്‍ ഉൽപാദിപ്പിച്ചു നല്കിയിരുന്നവരാണ് പലരും. എന്നാല്‍, വേറൊരു നാട്ടില്‍നിന്നും തൈകള്‍ ഇറക്കിക്കൊടുക്കുന്നത് ഇവിടത്തെ നഴ്സറികളെയാണ് സാരമായി ബാധിക്കുന്നതെന്ന് കര്‍ഷകനും നഴ്സറിയുടമയുമായ പുല്പള്ളി പാടിച്ചിറ മരോട്ടിമൂട്ടില്‍ സാബു പറഞ്ഞു.ഇത്തരത്തില്‍ ഇറക്കിക്കൊടുക്കുന്ന വിളകളെ സംബന്ധിച്ച് ഗുണനിലവാരമറിയണമെങ്കില് അത് വളര്‍ന്ന് കാത്തിരിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കമുക്, കുരുമുളക്, തെങ്ങ്, കാപ്പി, വിവിധ ഫലവൃക്ഷങ്ങള്‍ എന്നിങ്ങനെയുള്ള കാര്‍ഷികവിളകളുടെ തൈകളാണ് സാബു ഉൽപാദിപ്പിച്ച് വിറ്റിരുന്നത്. ഇത്തവണ സാബുവിെൻറ നഴ്സറിയില്‍നിന്നു വിരലിലെണ്ണാവുന്ന തൈകള്‍ മാത്രമാണ് വിറ്റുപോയത്. കോവിഡ് പ്രതിസന്ധി മൂലം താഴെ നാട്ടില്‍നിന്നും തൈ വാങ്ങാനാളില്ലാതായതോടെ നഴ്സറികള്‍ പ്രതിസന്ധിയിലായത് വാര്‍ത്തയായിരുന്നു. ഇവര്‍ പിന്നീട് പ്രതീക്ഷയോടെ കാത്തിരുന്നത് ജൂണ്‍, ജൂലൈ മാസമായിരുന്നു. ആഗസ്റ്റിലും വേണ്ടവിധത്തിലുള്ള വില്പന നടന്നിട്ടില്ലെന്ന് നഴ്സറിയുടമകളും വ്യക്തമാക്കുന്നു. വ്യവസായിക അടിസ്ഥാനത്തില്‍ പതിറ്റാണ്ടുകളായി നഴ്സറി നടത്തുന്ന പലരും സമാനപ്രതിസന്ധിയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.