ന്യായവിലക്ക് പച്ചക്കറി; ജില്ലയിൽ കാര്‍ഷിക വികസന വകുപ്പിന്റെ 39 ഓണച്ചന്ത
text_fieldsകൽപറ്റ: വിപണിയില്‍ ന്യായവിലക്ക് പച്ചക്കറി ലഭ്യമാക്കുന്നതിന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ജില്ലയില്‍ 39 ഓണച്ചന്തകള്‍ ആരംഭിക്കുന്നു. വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത്, നഗരസഭതലത്തില് ഒന്ന് എന്ന തോതില്‍ 26 ചന്തകളും വി.എഫ്.പി.സി.കെയുടെ നേതൃത്വത്തില്‍ അഞ്ചു ചന്തകളും ഹോര്‍ട്ടികോർപിന്റെ നേതൃത്വത്തില്‍ എട്ടു ചന്തകളുമാണ് ആരംഭിക്കുക. കര്‍ഷകരില്‍നിന്നും വിപണി സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക തുക നല്കി പച്ചക്കറികള്‍ സംഭരിക്കും.
വിപണി വിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ചന്തകള്‍ മുഖേനെ വിപണനം നടത്തുകയാണ് ലക്ഷ്യം. ജൈവരീതിയില്‍ ഉൽപാദിപ്പിച്ച കാര്‍ഷിക വിളകള്‍ 20 ശതമാനത്തിലധികം വിലനല്‍കി സംഭരിക്കുകയും പൊതുവിപണിയിലെ വില്പന വിലയേക്കാള്‍ 10 ശതമാനം കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്യും. ഓണ വിപണിയിലേക്ക് പച്ചക്കറി നല്കാന് താൽപര്യമുള്ള കര്‍ഷകര്‍ അതത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകരില്‍നിന്നും ലഭ്യമാകാത്ത പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ് മുഖേന വാങ്ങി വില്പനക്കെത്തിക്കും.
കൃഷിവകുപ്പിന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വെജിറ്റബിൽസില് നിന്നുള്ള പച്ചക്കറികളും ചന്തകളില്‍ ലഭ്യമാകും. സെപ്റ്റംബര്‍ 11 മുതല്‍ 14 വരെയാണ് ഓണച്ചന്ത പ്രവര്‍ത്തിക്കുക. ഓണച്ചന്തകളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 11ന് രാവിലെ നടക്കും.
സപ്ലൈകോ ഓണം ഫെയര്‍
സുല്‍ത്താന്‍ബത്തേരി: സപ്ലൈകോ ജില്ലതല ഓണംഫെയര്‍ സുല്‍ത്താന്‍ബത്തേരിയില്‍ ശനിയാഴ്ച രാവിലെ 10ന് പട്ടികജാതി വര്‍ഗ ക്ഷേമ മന്ത്രി ഒ.ആര്. കേളു ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിക്കു. ടി. സിദ്ദീഖ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയര്മാന് ടി.കെ. രമേഷ് ആദ്യ വില്പന ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.