ഡി.ടി.പി.സി സംഘടിപ്പിച്ച ഓണം വാരാഘോഷം: കലാകാരന്മാരോട് കമീഷൻ വാങ്ങിയതായി പരാതി
text_fieldsകൽപറ്റ: ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡി.ടി.പി.സി) സംഘടിപ്പിച്ച ഓണം വാരാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിച്ച കലാകാരന്മാരോട് കമീഷൻ വാങ്ങിയതായി മന്ത്രിക്ക് പരാതി. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് -വിനോദ സഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകി.
വിനോദസഞ്ചാര വകുപ്പ് അഡീഷനൽ സെക്രട്ടറി ഡി. ജഗദീശ്, സീനിയർ സൂപ്രണ്ട് ആർ. അജീഷ് എന്നിവർക്കാണ് നിർദേശം നൽകിയത്. ഇതേതുടർന്ന് വയനാട് ഡി.ടി.പി.സി ഓഫിസിൽ എത്തി ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ഉടൻ തന്നെ മന്ത്രിക്ക് റിപ്പോർട്ടും സമർപ്പിക്കും. വാരാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകിയതിൽ ഡി.ടി.പി.സിയിൽ നടന്ന ക്രമക്കേട് സംബന്ധിച്ച വിശദമായ പരാതിയാണ് മന്ത്രിക്ക് ലഭിച്ചത്. ഇതോടെയാണ് അന്വേഷണത്തിനും പരിശോധനക്കും മന്ത്രി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.