അകത്തോ പുറത്തോ -ഓൺലൈനിൽ ഓഫായി വയനാട്
text_fieldsജില്ലയിൽ ഇൻറർനെറ്റ് പ്രശ്നം പരിഹരിക്കാൻ കുറഞ്ഞത് ആറു മാസത്തിലധികം എടുക്കുമെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.
ജൂൺ ഒന്നു മുതൽ തുടങ്ങിയ ഓൺലൈൻ പഠനം ഒന്നരമാസമാവുേമ്പാൾ ക്ലാസുകളിലെ വിദ്യാർഥികളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നത് ആശങ്കയാവുന്നു. ആദിവാസികൾ കൂടുതലുള്ള സ്കൂളുകളിലും വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലും ഓൺലൈൻ പഠനം ട്രാക്കിലായിട്ടില്ല. അയൽപക്ക പഠനകേന്ദ്രങ്ങൾ ഒരുക്കിയും ആദിവാസി കോളനികളിൽ പഠനകേന്ദ്രം പഴയതുപോലെ തുടങ്ങിയും ഒരുപരിധിവരെ പരിഹാരം കാണാം എന്ന തിരിച്ചറിവിൽ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിലും കോവിഡ് പ്രതിസന്ധി പലയിടങ്ങളിലും വിലങ്ങുതടിയാവുന്നു.
മൊബൈൽ ടവർ സ്ഥാപിച്ചും നിലവിലുള്ള ടവറുകളുടെ ശേഷി വർധിപ്പിച്ചും പ്രശ്നം പരിഹരിക്കാനുള്ള ഊർജിത ശ്രമവും മറുവശത്ത് നടക്കുന്നുണ്ട്. എന്നാൽ, വയനാട് പോലുള്ള ജില്ലയിൽ ഇൻറർനെറ്റ് പ്രശ്നം പരിഹരിച്ച് പഠനം തുടരണമെങ്കിൽ കുറഞ്ഞത് ആറ് മാസത്തിലധികം എടുക്കും എന്ന് അധികൃതർതന്നെ സമ്മതിക്കുന്നു. എല്ലാ സ്ഥലങ്ങളിലും ഒരേപോലെ ഇൻറര്‍നെറ്റ് ലഭ്യമാക്കാന്‍ അടുത്തൊന്നും കഴിയില്ല. ജില്ലയിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ നെറ്റ് കവറേജിൽ വലിയ വ്യത്യാസമുണ്ട്.
എല്ലാവർക്കും ഡിജിറ്റൽ പഠനോപകരണങ്ങളും ഇൻറർനെറ്റും ആവശ്യമാണ് എന്നത് ദരിദ്രകുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. രണ്ടും മൂന്നും കുട്ടികൾ ഉള്ള വീടുകളിലെ രക്ഷിതാവ് അനുഭവിക്കുന്ന മാനസികസമ്മർദം കുറച്ചൊന്നുമല്ല. പ്രത്യേകിച്ച് ഈ കോവിഡ് ഘട്ടത്തിൽ.
വിദ്യാഭ്യാസ സ്ഥാപനങ്ങളും അധികൃതരും കടുത്ത ആശങ്കയിലാണ്. പാഴായിപ്പോകുന്ന സമയം വെല്ലുവിളിയായി മുന്നിലുണ്ട്. പശ്ചാത്തല സൗകര്യമില്ലാത്ത വിദ്യാർഥികളുടെ പഠനം ചോദ്യചിഹ്നമാണ്. തുടക്കത്തിൽ നന്നായി ക്ലാസുകൾ നടന്ന സ്ഥലങ്ങളിൽപോലും വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിനെ കുറിച്ച വ്യക്തമായ ധാരണ അധികൃതർക്കില്ലെന്നാണ് അറിയുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും സ്കൂളുകളെ ആശ്രയിക്കേണ്ടിവരുന്ന വിദ്യാര്‍ഥികള്‍ ധാരാളമുണ്ട്. ഈ വിഭാഗമാണ് ഡിജിറ്റൽ പഠന സാധ്യതകളുടെ ഏറ്റവും വലിയ ഇരകളാകാന്‍ പോകുന്നത്. ഇൻറര്‍നെറ്റ് ലഭ്യതയും പ്രധാന പ്രശ്നമാണ്. ഇൻറര്‍നെറ്റ് ഡേറ്റ പ്ലാന്‍ എടുക്കുന്നതിന് 300- 500 രൂപ വരെ ചെലവാക്കേണ്ടിവരും. ഇത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിെൻറ ഭാഗമായുള്ള അധിക ചെലവാണ്. രണ്ടു വിദ്യാര്‍ഥികളുള്ള ഒരു വീട്ടില്‍ 500 രൂപയിലധികമുള്ള ഡേറ്റാ പ്ലാന്‍ ആവശ്യമാണെന്നത് സാധാരണക്കാരായ രക്ഷിതാക്കളെ പ്രതിസന്ധിയിലാക്കുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.