ഓപറേഷന്‍ യെല്ലോ: അനര്‍ഹരില്‍ നിന്ന് 12.86 ലക്ഷം ഈടാക്കി
text_fieldsകൽപറ്റ: പൊതുവിതരണ വകുപ്പിന്റെ ഓപറേഷന്‍ യെല്ലോയുടെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിലയായി ഇതുവരെ 12,86,871 രൂപ ഈടാക്കി. 964 മുന്‍ഗണന കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്കും മാറ്റി.
അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ളവര്‍ താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെട്ട് കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുളള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. മുന്‍ഗണന കാര്‍ഡിലെ അംഗങ്ങള്‍ മരണപ്പെട്ടാല്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം അക്ഷയ കേന്ദ്രത്തില്‍ സമര്‍പ്പിച്ച് പേരുകള്‍ നീക്കംചെയ്യണം.
ഫീല്‍ഡ്തല പരിശോധനയില്‍ അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 1967, 9188527301, 04936 202273 എന്നീ നമ്പറുകളില്‍ അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.