സ്വകാര്യ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ കർഷകർക്ക് അനുമതി
text_fieldsകൽപറ്റ: പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ കർഷകർക്ക് മുറിക്കാനും നീക്കംചെയ്യാനും സർക്കാർ അനുമതി നൽകിയിട്ടും വനം, റവന്യൂ ഉദ്യോഗസ്ഥർ ഈ കാര്യം മറച്ചുവെച്ച് തടസ്സം നിൽക്കുന്നതായി പരാതി. ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങൾ മുറിക്കാൻ റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിനെതിരായ ഹരജി ൈഹകോടതി തള്ളിയിട്ടും കർഷകർക്ക് മുന്നിൽ അധികൃതർ തടസ്സം സൃഷ്ടിക്കുകയാണ്. റവന്യൂ പട്ടയഭൂമികളിൽ റിസർവ് ചെയ്ത മരങ്ങൾ മുറിക്കാൻ വനം, റവന്യൂ വകുപ്പിെൻറ അനുമതി ആവശ്യമില്ല. തേക്ക്, ഈട്ടി, ഇരൂൾ, തേമ്പാവ്, കമ്പകം, ചടച്ചി, ചന്ദനവേമ്പ്, വെള്ളകിൽ, എബണി എന്നിവ മുറിക്കാൻ വനം വകുപ്പിെൻറയും അനുമതി ആവശ്യമില്ല.
1964ലെ ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ കർഷകർ വെച്ചുപിടിപ്പിച്ചതും കിളിർത്തുവന്നതും റിസർവ് ചെയ്തതുമായ ചന്ദനം ഒഴികെ എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്കു മാത്രമാണ്. തടസ്സപ്പെടുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
വയനാട്ടിൽ സുൽത്താൻ ബത്തേരി താലൂക്കിൽ വിവിധ വില്ലേജുകളിലായി വിമുക്തഭടന്മാരെ കുടിയിരുത്തിയ ഭൂമിയിലെ (ഡബ്ല്യു.സി.എസ്) വീട്ടിമരങ്ങൾ കെ. കരുണാകരൻ സർക്കാറിെൻറ കാലത്ത് സ്വകാര്യ കരാറുകാരൻ മുഖേന വനംവകുപ്പ് വെട്ടിക്കൊണ്ടുപോയിരുന്നു. തുച്ഛമായ വിലയാണ് കർഷകർക്ക് ലഭിച്ചത്. ഡബ്ല്യു.സി.എസ് ഭൂമിയിൽ അവശേഷിക്കുന്ന വീട്ടിയടക്കം മരങ്ങൾ സർക്കാറിെൻറ പുതിയ ഉത്തരവുപ്രകാരം കർഷകർക്ക് അവകാശപ്പെട്ടതാവും. ഡബ്ല്യു.സി.എസ് പ്രകാരം റവന്യൂ വകുപ്പ് നൽകിയ പട്ടയമാണ് കർഷകർക്ക് ലഭിച്ചത്. അതിൽ റിസർവ് ചെയ്ത മരങ്ങൾ കർഷകർക്ക് പൂർണമായും വിട്ടുനൽകണമെന്ന ആവശ്യം വർഷങ്ങൾക്കുമുമ്പ് ഉയർന്ന ആവശ്യമാണ്. പുതിയ ഉത്തരവ് ഡബ്ല്യു.സി.എസ് പട്ടയക്കാർക്കും ബാധകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.