വയനാട്ടിലെ ക്വാറികൾ തുറക്കാൻ അനുമതി
text_fieldsകൽപറ്റ: ഏറെക്കാലമായി അടഞ്ഞുകിടന്ന ജില്ലയിലെ ക്വാറികൾ തുറന്നുപ്രവർത്തിക്കാൻ അനുമതി. ജില്ലയില്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ക്വാറികള്‍ ഒഴികെ നിയമാനുസൃത പ്രവര്‍ത്തനാനുമതിയുള്ള ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ല കലക്ടര്‍ ഉത്തരവിറക്കി.
അതിശക്തമായ മഴ മുന്നറിയിപ്പുളള സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് വയനാട്ടിലെ ക്വാറികളുടെ പ്രവര്‍ത്തനത്തിനും യന്ത്രസഹായത്തോടെ മണ്ണ് നീക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മഴ ശക്തികുറഞ്ഞ സാഹചര്യത്തിലും ശക്തമായ മഴ മുന്നറിയിപ്പുകളില്ലാത്തതിനാലുമാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഓറഞ്ച്, റെഡ് ജാഗ്രത മുന്നറിയിപ്പുകളുള്ള ദിവസങ്ങളില്‍ ഖനനവും മണ്ണെടുക്കലും പാടില്ലെന്ന നിബന്ധനയോടെയാണ് ഉത്തരവിറങ്ങിയത്. നിയമാനുസൃതമായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതിയോടെ മണ്ണെടുപ്പും അനുവദിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.