വാര്യാട് അപകടങ്ങള്‍ ഒഴിവാക്കാന്‍ പദ്ധതി
text_fieldsകല്പറ്റ: മുട്ടില്‍-വാര്യാട് ഭാഗത്ത് നിരന്തരമുണ്ടാകുന്ന അപകടത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പദ്ധതി. വാഹനാപകടങ്ങള്‍ പതിവ് സംഭവമായ ഇവിടെ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
നിരന്തരമുണ്ടാകുന്ന അപകടത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റിൽ ജില്ല കലക്ടര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പൊലീസ് മേധാവി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ദേശീയപാത അധികൃതര്‍, റോഡ് സേഫ്റ്റി അധികൃതര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ചേര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് വാര്യാട് പ്രദേശത്ത് സ്പീഡ് ബ്രേക്കറും സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചിരുന്നു.
തുടര്പ്രവൃത്തിയുടെ ഭാഗമായി വാഹനങ്ങളുടെ വേഗം കുറക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനായി കേരള റോഡ് സുരക്ഷ അതോറിറ്റിക്ക് പ്രപ്പോസല്‍ നല്‍കുകയും ചെയ്തു. ഇതിന്റെ ഭാഗമായി റോഡില്‍ ഹോട്ട് അപ്ലൈഡ് തെര്‍മോപ്ലാസ്റ്റിക് കോമ്പൗണ്ടും 720 റിഫ്ലക്ടിവ് റോഡ് സ്റ്റഡുകളും സ്ഥാപിക്കാൻ ഉത്തരവായതായി ടി. സിദ്ദീഖ് എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.