പോക്സോ കേസ്: മൂന്നാമത്തെ പ്രതിയും റിമാൻഡിൽ
text_fieldsകല്പറ്റ: മേപ്പാടി പൊലീസ് സ്റ്റേഷന് പരിധിയിലെ പോക്സോ കേസിലെ മൂന്നാമത്തെ പ്രതിയും റിമാൻഡില്‍. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതി ഓടത്തോട് ചോലയില്‍ വിനീഷ് ബാബു എന്ന കണ്ണനെയാണ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് മൂന്നാമത്തെ പ്രതിയും റിമാൻഡിലായത്. കൗണ്സലിങ്ങിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നല്കിയ വിവരമനുസരിച്ചായിരുന്നു അറസ്റ്റ്. മേപ്പാടി ഓടത്തോട് സ്വദേശികളായ ചിറയ്ക്കൽ ശിഹാബ് (42), ചാമക്കാലായിൽ കരീം (63) എന്നിവരെ കോടതി റിമാൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.