സാദിഖലി തങ്ങൾക്കെതിരെ ആരോപണവുമായി പി.പി. ഷൈജൽ
text_fieldsകല്പറ്റ: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ആരോപണങ്ങളുമായി എം.എസ്.എഫ് മുൻ നേതാവ് പി.പി. ഷൈജല്‍. ഹാഗിയ സോഫിയ വിഷയത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനമാണ് കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ഭിന്നതയുടെ കാരണങ്ങളിലൊന്ന്. ലവ് ജിഹാദ് വിവാദത്തില്‍ സംയുക്ത പ്രസ്താവന നടത്തണമെന്ന ചില ക്രിസ്ത്യന്‍ സംഘടനകളുടെ ആവശ്യവും അംഗീകരിച്ചില്ല. ഷൈജൽ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ബുധനാഴ്ച കല്പറ്റയില് സുഹൃദ്സംഗമം നടത്താനിരിക്കെയാണ് ആരോപണം. ഹരിതവിവാദവുമായി ബന്ധപ്പെട്ട് ഷൈജലിനെ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയില്‍നിന്ന് സംഘടന നീക്കിയിരുന്നു. അച്ചടക്കനടപടിയുടെ ഭാഗമായി പാര്‍ട്ടിയും ഷൈജലിനെ പുറത്താക്കി. ഇതിനെതിരെ മുനിസിഫ് കോടതിയെ സമീപിച്ച ഷൈജല്‍ സ്ഥാനത്ത് തുടരാൻ ഇടക്കാല ഉത്തരവ് നേടിയിട്ടുണ്ട്.
ബുധനാഴ്ചത്തെ സുഹൃദ് സംഗമത്തിലും പാര്‍ട്ടി കണ്‍വെന്‍ഷനിലും വയനാട്ടുകാരായ സംസ്ഥാന ജോ. സെക്രട്ടറി കെ.എം. ഷാജി, സംസ്ഥാന സമിതിയംഗം സി. മമ്മൂട്ടി എന്നിവരെ പങ്കെടുപ്പിക്കാത്തത് ആസൂത്രിതമായാണെന്നും ഷൈജല്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.